1 July 2026 11:19 AM IST
ടിക്കറ്റ് ഇല്ലാതെ റെയിൽവേ സ്റ്റേഷനിലേക്ക് പോകരുത് ; പാസ്പോർട്ട് നിരക്കുകളും ഉയരുന്നു
MyFin Desk
Summary
ഇന്ന് മുതൽ റെയിൽവേ നിയമങ്ങളിൽ കർശന മാറ്റങ്ങൾ. പാസ്‌പോർട്ട് ഫീസും കുത്തനെ ഉയരുന്നു
ജൂൺ ഒന്നു മുതൽ ട്രെയിൻ യാത്രക്കാരും വിമാന യാത്രക്കാരും ശ്രദ്ധിക്കേണ്ട ചില പ്രധാന മാറ്റങ്ങളുമുണ്ട്. ഇനി പാസ്പോർട്ടിനായുള്ള അപേക്ഷാ ഫീസ് കുത്തനെ ഉയരും. സാധാരണ അപേക്ഷകർക്കും തത്കാൽ അപേക്ഷകർക്കും നിരക്ക് വർധന ബാധകമാകും. വിദേശകാര്യ മന്ത്രാലയം 2026 ജൂലൈ 1 മുതലാണ് ഫീസ് ഉയർത്തിയത്. ഇന്ത്യയിലും വിദേശത്തും സാധാരണ, തത്കാൽ പാസ്‌പോർട്ടുകൾക്കുള്ള സേവന നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.
ജൂലൈ ഒന്നു മുതൽ റെയിൽവേ നിയമങ്ങളിലും പ്രധാന മാറ്റങ്ങളുണ്ട്. ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, സ്ത്രീകൾക്കായി നീക്കിവച്ചിരിക്കുന്ന കോച്ചുകളിൽ പ്രവേശിക്കുക, റെയിൽവേ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുക, നിരോധിത വസ്തുക്കൾ കൊണ്ടുപോകുക എന്നിവയുൾപ്പെടെ കുറ്റകൃത്യങ്ങൾക്കുള്ള പിഴ വർദ്ധിക്കും. പുതിയ നിയമങ്ങളിലെ മാറ്റങ്ങൾ 2026 ജൂലൈ മുതൽ പ്രാബല്യത്തിൽ വരും.
പിഴത്തുക കുത്തനെ ഉയരുന്നു
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് കുറയ്ക്കുന്നതിനായി ജൻ വിശ്വാസ് നിയമം ഭേദഗതി ചെയ്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നതിനുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപ ആയി ഉയർത്തി. സ്ത്രീകൾക്ക് റിസർവ് ചെയ്ത കോച്ചുകളിൽ പുരുഷൻമാർ യാത്ര ചെയ്താൽ 2,500 രൂപ വരെ പിഴ ഈടാക്കും. മറ്റൊരാളുടെ ടിക്കറ്റിൽ യാത്ര ചെയ്യുന്നതായി കണ്ടെത്തിയാലും ഉയർന്ന പിഴ നൽകേണ്ടി വരും. ജനറൽ ടിക്കറ്റ് ഉപയോഗിച്ച് സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുന്നതും പിഴക്ക് കാരണമാകും. ട്രെയിനുകളിൽ ഭിക്ഷാടനം, യാത്രക്കാരെ ശല്യം ചെയ്യൽ, ലഹരി ഉപയോഗം, അപകടകരമായ വസ്തുക്കൾ അനുചിതമായി കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും ഉയർന്ന പിഴ ചുമത്തും.
പഠിക്കാം & സമ്പാദിക്കാം
Home
