image

28 Aug 2023 10:35 AM IST

Politics

ഇന്‍സ്റ്റാഗ്രാമില്‍ അച്ചു ഉമ്മന്‍ ' ഇന്‍സ്റ്റന്റ് ഹിറ്റ് ', ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുതിച്ചുചാട്ടം

MyFin Desk

achu oommen instant hit on instagram with a surge in followers
X

Summary

  • വാദപ്രതിവാദങ്ങള്‍ അച്ചു ഉമ്മന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടാന്‍ കാരണമായി
  • ഇന്‍സ്റ്റാഗ്രാമില്‍ 25,000-ത്തിലധികം ഫോളോവേഴ്‌സാണ് അച്ചു ഉമ്മന് ലഭിച്ചത്


സെപ്റ്റംബര്‍ 4ന് നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണു കേരളം. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം സോഷ്യല്‍ മീഡിയയിലും വാശിയേറിയ വാദപ്രതിവാദങ്ങള്‍ അരങ്ങേറുന്നുണ്ട്.

മണ്ഡലത്തിലെ വികസനം ചര്‍ച്ചയാക്കിയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും പ്രചാരണം നടത്തുന്നത്. 53 വര്‍ഷം പുതുപ്പള്ളിയെ പ്രതിനിധീകരിച്ച മുന്‍മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ വികസനം കൊണ്ടുവന്നില്ലെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം.

ഇതിനിടെ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റേത് ആഢംബര ജീവിതമാണെന്ന് ആക്ഷേപിക്കുന്ന തരത്തില്‍ സൈബറിടങ്ങളില്‍ ഒരുവിഭാഗം ക്യാംപെയ്ന്‍ നടത്തുകയും ചെയ്തു. അച്ചു ഉമ്മന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചില ഫോട്ടോഷൂട്ടുകളെ അടിസ്ഥാനമാക്കിയായിരുന്നു ക്യാംപെയ്ന്‍ നടത്തിയത്. എന്നാല്‍ ഈ ക്യാംപെയ്‌നെതിരെ അച്ചു ഉമ്മന്‍ രംഗത്തുവരികയുമുണ്ടായി.

താന്‍ ഒരു കണ്ടന്റ് ക്രിയേറ്ററാണെന്നും തനിക്ക് കരിയറിന്റെ ഭാഗമായി ഫാഷന്‍, ട്രാവല്‍, ലൈഫ്‌സ്റ്റൈല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വന്നിട്ടുണ്ടെന്നും അത് വിവാദമാക്കേണ്ടതില്ലെന്നുമാണ് അച്ചു ഉമ്മന്‍ പറഞ്ഞത്.

സൈബിറടങ്ങളിലെ ഈ വാദപ്രതിവാദങ്ങള്‍ അച്ചു ഉമ്മന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടാന്‍ കാരണമായി തീരുകയും ചെയ്തു.

ഒരു കണ്ടന്റ് ക്രിയേറ്ററുടെ കരിയറില്‍ ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒന്നാണ് സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സ്. അതിന്റെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മന്റെ കാര്യത്തിലും ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് മറ്റൊന്നല്ല.

അച്ചു ഉമ്മനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാപെയ്ന്‍ ആരംഭിച്ചത് ഒരാഴ്ച മുന്‍പാണ്.

ഇന്‍സ്റ്റാഗ്രാമില്‍ 25,000-ത്തിലധികം ഫോളോവേഴ്‌സാണ് അച്ചു ഉമ്മന് ലഭിച്ചത്. ഓഗസ്റ്റ് 28-ലെ കണക്ക്പ്രകാരം അച്ചു ഉമ്മന് ഇന്‍സ്റ്റയില്‍ 183 k (1,83,000) ഫോളോവേഴ്‌സുണ്ട്.

ഒരാഴ്ച മുന്‍പ് അച്ചു ഉമ്മന്റെ ഇന്‍സ്റ്റയിലെ ഫോളോവേഴ്‌സ് 150 k ആയിരുന്നു.