image

24 March 2026 1:27 PM IST

Politics

Ernakulam Assembly Election Candidates :എറണാകുളം ഇത്തവണ ആ‍ർക്കൊപ്പം‌? നാമനിർദേശ പത്രിക സമർപ്പിച്ചത് 120 പേ‍ർ

MyFin Desk

Ernakulam Assembly Election Candidates :എറണാകുളം ഇത്തവണ ആ‍ർക്കൊപ്പം‌? നാമനിർദേശ പത്രിക സമർപ്പിച്ചത് 120 പേ‍ർ
X

Summary

വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ റോജി എം ജോൺ, മാത്യു കുഴൽനാടൻ, ഉമ തോമസ് എന്നിവരുൾപ്പെടെ പത്രിക സമർപ്പിച്ചിരിക്കുന്നത് 120 പേർ.


എറണാകുളത്തും തെരഞ്ഞെടുപ്പ് അങ്കം മുറുകുന്നു. പ്രചരണച്ചൂടിലേക്ക് സ്ഥാനാർഥികൾ നീങ്ങുന്നതോടെ വാണിജ്യ നഗരിയിലും തെരഞ്ഞെടുപ്പാരവങ്ങൾക്ക് കളമൊരുങ്ങി . ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലായി 120 സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. വിവിധ പാർട്ടികളുടെ ഔദ്യോഗിക സ്ഥാനാർത്ഥികളും സ്വതന്ത്രരും ഉൾപ്പെടെയാണിത് . നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാർച്ച് 24ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 ആണ്.

ജില്ലയിലെ ശ്രദ്ധേയരായ സ്ഥാനാർഥികളിൽ വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ റോജി എം ജോൺ, മാത്യു കുഴൽനാടൻ, ഉമ തോമസ് എന്നിവരും ഉൾപ്പെടുന്നു. യുഡിഎഫിൻ്റെയും സിപിഎമ്മിൻ്റെയും സിറ്റിങ് എംൽഎമാരുൾപ്പെടെയാണ് ജനവിധി തേടുന്നത്. സിപിഎമ്മിൻ്റെ മുൻ ആലപ്പുഴ എംപിയും എംഎൽഎയുമായ എ എം ആരിഫ് ആലുവയിൽ ജനവിധി തേടുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഏറ്റവുമധികം പേർ പത്രിക സമർപ്പിച്ചത് കളമശ്ശേരിയിൽ

കളമശ്ശേരി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. 12 പേർ പത്രിക സമർപ്പിച്ചു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ 11 സ്ഥാനാർത്ഥികളും പറവൂരിലും കോതമംഗലത്തും 10 പേർ വീതവും പത്രിക സമർപ്പിച്ചു. പെരുമ്പാവൂരിൽ ഏഴു പേരും അങ്കമാലിയിൽ ഒൻപത് പേരും മത്സരിക്കുന്നുണ്ട്. ആലുവയിൽ അഞ്ച് പേർ വീതവും, വൈപ്പിനിൽ ഒൻപത് പേർ വീതവും മത്സരിക്കുന്നുണ്ട്. കൊച്ചിയിലും എറണാകുളത്തും 8 പേർ വീതവും തൃക്കാക്കരയിൽ ഏഴു പേരും മത്സരിക്കുന്നുണ്ട്. കുന്നത്തുനാട് 8 പേരും, പിറവത്ത് 9 പേരും, മൂവാറ്റുപുഴയിൽ ഏഴു പേരുമാണ് മത്സരിക്കുന്നത്.