image

8 Nov 2023 12:26 PM GMT

Politics

ബീഹാറിൽ 33 % കുടുംബങ്ങളും അതിദാരിദ്ര്യത്തിൽ

MyFin Desk

33% of households in Bihar are in extreme poverty
X

Summary

  • സംസ്ഥാനത്തെ ആകെ ജനസംഖ്യ 130 മില്ല്യൺ
  • ജൂലൈയില്‍ പുറത്തുവിട്ട നീതി ആയോഗിൻ്റെ ദാരിദ്ര്യ സൂചികക്ക് സമാനമാണ് സംസാഥാന സർക്കാറിൻ്റെ ഈ ജാതി സർവെ
  • സ്ഥാനത്തെ സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെട്ടു


ബീഹാറിലെ ജനങ്ങള്‍ അതി ദാരിദ്ര്യത്തിൽ. 34 .13 ശതമാനം അതായത് 2 .97 കുടുംബങ്ങളില്‍ മൂന്നിലൊരുഭാഗം പേരും ദാരിദ്ര്യം മൂലം വലയുകയാണ്. 200 രൂപയോ അതിനു താഴെയോ ആണ് ഇവരുടെ ദിവസകകൂലി വരുമാനം എന്ന് ബീഹാർ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ജാതി സർവേ റിപ്പോർട്ടിൽ പറഞ്ഞു.

സംസ്ഥാനത്തെ ആകെ ജനസംഖ്യ 13 കോടിയാണ്. ഇതിൽ 27 .12 ശതമാനം ഒബിസിയും 36 .01 ശതമാനം മറ്റു പിന്നോക്കാവസ്ഥയിലുള്ളവരും (ഒഇസി) ,19 .65 ശതമാനം പട്ടിക ജാതി വിഭാഗവും 1.68 ശതമാനം പട്ടിക വർഗ വിഭാഗവും 15 .52 ശതമാനം ജനറൽ കാറ്റഗറിയും (ഹിന്ദുക്കളും മുസ്സീം ഉള്‍പ്പെടെ) ഉള്‍പ്പെടുന്നു.

സംസ്ഥാനത്തെ ജാതി അടിസ്ഥാനത്തിലുള്ള ക്വാട്ടകളുടെ വ്യാപ്തി വർധിപ്പിക്കുന്നതിനുള്ള ബിൽ സർക്കാർ നടപ്പ് സമ്മേളനത്തിൽ കൊണ്ടുവരുമെന്നും, സംസ്ഥാന സർക്കാർ ക്വാട്ട നിലവിലെ 50 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയർത്തുമെന്നും നിയമസഭാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.

റിപ്പോർട്ടു പ്രകാരം സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തിൽ 42.78 ശതമാനവും പട്ടിക വർഗ വിഭാഗത്തിൽ 42.91 ശതമാനവും പേർ ദാരിദ്ര്യം നേരിടുന്നു. ദിവസേന 200 രൂപയോ അതിൽ കുറവോ ആണ് ഇവരുടെ വരുമാനം.

പട്ടികജാതി വിഭാഗത്തിലെ മുസാഹറുകളിലെ ദാരിദ്ര്യം 54.56 ശതമാനവും ഡോംസ് 53.1 ശതമാനവും നാറ്റ്സ് 49.06 ശതമാനവുമാണ്.

പട്ടികവർഗ വിഭാഗത്തിലെ സാന്തലുകളാണ് ഏറ്റവും ദരിദ്രർ. 52.09 ശതമാനം.

ഒബിസികളിലും ഇബിസികളിലും ദാരിദ്ര്യം ഏകദേശം 33 ശതമാനമാണെന്ന് സർവേ പറയുന്നു. ‘ജനറൽ’ വിഭാഗത്തിൽ, ഹിന്ദു, മുസ്ലീം ഉയർന്ന ജാതികളിൽ ഇത് 25 ശതമാനമായിരുന്നു. സംസ്ഥാനത്ത് സാക്ഷരതാ നിരക്ക് 69.8 ശതമാനത്തിൽ നിന്ന് (2011 സെൻസസ് പ്രകാരം) 79.8 ശതമാനമായി ഉയർന്നതായി റിപ്പോർട്ട് കണ്ടെത്തി.

ജൂലൈയില്‍ പുറത്തുവിട്ട നീതി ആയോഗിൻ്റെ ദാരിദ്ര്യ സൂചികക്ക് സമാനമാണ് സംസാഥാന സർക്കാറിൻ്റെ ഈ ജാതി സർവെ. 2015-16 ൽ ബീഹാറിലെ ബഹുമുഖ ദരിദ്രരുടെ അനുപാതം 51.89 ശതമാനത്തിൽ നിന്നും 2019-21ഓടെ 33.76 ശതമാനമായി കുറഞ്ഞു, 18.13 ശതമാനം പോയിൻ്റ് ഇടിവ്.ഇത് ഇന്ത്യയിലെ ഏറ്റവും മൂർച്ചയേറിയതാണെന്ന് നിതി ആയോഗ് സൂചിക പ്രസ്താവിച്ചു.

2015 -16 ദേശീയ കുടുംബ ആരോഗ്യ സർവെയും (എൻഎഫ്എച്ച്എസ്) 2019 -21 എൻഎഫ്എച്ച്എസ് സർവെയും തമ്മിൽ താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 2 .25 കോ ജനങ്ങള്‍ ബഹുതല ദാരിദ്യത്തിൽ നിന്നും മോചനം നേടിയത്.എന്നാൽ 2019 -21 സർവെയിലെ രേഖകളിൽ 70 ശതമാനവും കോവിഡ് കാലത്തിനു മുൻപ് ശേഖരിച്ചതിനാൽ ദാരിദ്ര്യത്തിൻ്റെ പാൻഡമിക് പ്രഭാവം പൂർണമായും വിലയിരുത്തുന്നില്ല.

ലഭിച്ച ഡാറ്റ പ്രകാരം സ്ഥാനത്തെ സ്ത്രീ പുരുഷ അനുപാതം മെച്ചപ്പെട്ടു.1000 പുരുഷൻമാർക്ക് 918 മുതൽ 953 വരെ സ്ത്രീകള്‍. അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഉപജീവനമാർഗമോ മികച്ച വിദ്യാഭ്യാസ അവസരങ്ങളോ തേടി സംസ്ഥാനത്തിന് പുറത്ത് താമസിച്ചിരുന്നതായി റിപ്പോർട്ട് പറയുന്നു. അരലക്ഷത്തോളം പേർ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു.

കണക്കുകള്‍ പ്രകാരം ഉയർന്ന ജാതിയിൽപെട്ട ഭൂമിഹാറുകളില്‍ 27.58 ശതമാനമാണ് ദാരിദ്ര്യം. എണ്ണത്തിൽ കുറവായ കായസ്ഥാ ജതിയിൽപെട്ടവർച്ച് 13.8 ശതമാനമാണ് ദാരിദ്യം.താരതമ്യേന കുറവാണ്.ഒബിസി വിഭാഗത്തില്‍പ്പെട്ട യാദവുകളുടെ 35 ശതമാനത്തിലധികം പേർക്കും 6,000 രൂപയിൽ താഴെയാണ്പ്രതിമാസ ശമ്പളം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉൾപ്പെടുന്ന ജാതിയായ കുർമികള്‍ ഏകദേശം 30 ശതമാനം ആളുകളും സമാനമായ തുക സമ്പാദിക്കുന്നു.

കായാസ്ഥർ ജാതിയിൽപ്പെട്ട 6.68 ശതമാനം പേർ സർക്കാർ ജോലിയുള്ളവരാണ്.അതേസമയം ബ്രാഹ്മണർക്ക് 3.6 ശതമാനവും ഭൂമിഹാറിന് 4.99 ശതമാനവും രജപുത്രർക്ക് 3.81 ശതമാനവും കുർമികൾക്ക് 3.11 ശതമാനവും യാദവന്മാർക്ക് 1.55 ശതമാനവും ആയിരുന്നു.

0.13 ശതമാനം കുടുംബങ്ങൾക്ക് ട്രാക്ടർ, 0.44 ശതമാനം പേർ ഫോർ വീലർ, 3.8 ശതമാനം പേർക്ക് ഇരുചക്ര വാഹനം എന്നിവ മാത്രമാണുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബിഹാറിൽ 7 ശതമാനം ബിരുദധാരികളും, 9.19 ശതമാനം ഹയർസെക്കൻഡറി (ക്ലാസ് 11 അല്ലെങ്കിൽ 12), 14.71 ശതമാനം പേർ 9 അല്ലെങ്കിൽ 10 ക്ലാസുകൾ വരെ പഠിച്ചവരാണെന്നും 14.71 ശതമാനം പേർ സെക്കൻഡറി സ്‌കൂളിലും 22.67 ശതമാനം പേരും പഠിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നൂറു ശതമാനം പേരും പ്രൈമറി സ്‌കൂളിൽ (1 മുതൽ 5 വരെ ക്ലാസുകളിൽ) പങ്കെടുത്തതവരുമാണ്.