image

26 March 2024 10:17 AM GMT

Politics

90 ശതമാനം സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ച് ബിജെപി

MyFin Desk

general elections, bjp announced 90% candidates, excluded 100 mps
X

Summary

  • ഗാസിയാബാദില്‍ ജനറല്‍ വി.കെ. സിംഗിനെയും, ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖിയെയും ഇപ്രാവിശ്യം ഒഴിവാക്കി
  • തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 19 ന് ആരംഭിക്കും
  • ബിജെപിയുടെ 100 സിറ്റിംഗ് എംപിമാര്‍ ഇപ്രാവിശ്യം ജനവിധി തേടുന്നില്ല


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 440 സീറ്റുകളിലേക്ക് മത്സരിക്കുന്ന ബിജെപി ഏകദേശം 402 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

രാജ്യത്ത് ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 19 ന് ആരംഭിക്കും. ജൂണ്‍ 1 നാണ് അവസാന ഘട്ടം.

ഭരണപാര്‍ട്ടിയായ ബിജെപിയുടെ 100 സിറ്റിംഗ് എംപിമാര്‍ ഇപ്രാവിശ്യം ജനവിധി തേടുന്നില്ലെന്നതും ശ്രദ്ധേയമാണ്. സിറ്റിംഗ് എംപിമാരെ ഒഴിവാക്കിയ തന്ത്രത്തിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്.

370 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമാണ് പ്രധാനമന്ത്രി മോദിക്കുള്ളത്.

വീണ്ടും വിജയിക്കില്ലെന്ന് പാര്‍ട്ടി കരുതുന്ന ചില എംപിമാരുണ്ട്. 370 സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ അവരെ ഒഴിവാക്കുകയെന്നതാണ് നല്ലതെന്ന ബോധ്യമാണ് 100 എംപിമാര്‍ക്ക് സീറ്റ് നിഷേധിക്കുന്നതിലേക്കു നയിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

ഗാസിയാബാദില്‍ ജനറല്‍ വി.കെ. സിംഗിനെയും, ന്യൂഡല്‍ഹിയില്‍ മീനാക്ഷി ലേഖിയെയും, ബക്‌സറില്‍ അശ്വിനി ചൗബയേയും ഇപ്രാവിശ്യം ഒഴിവാക്കിയിട്ടുണ്ട്. സാധ്വി പ്രഗ്യ താക്കൂര്‍, ബിദൂരി, പ്രവേഷ് വര്‍മ എന്നിവര്‍ക്കും ഇപ്രാവിശ്യം ബിജെപി സീറ്റ് നല്‍കിയിട്ടില്ല.

ബിജെപി തനിച്ച് 370-ും, എന്‍ഡിഎ സഖ്യം 400-ും സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമാണുള്ളത്.