30 March 2026 5:52 PM IST
തെരഞ്ഞടുപ്പ് ക്രീസിലെ വമ്പൻ താരനിര; വാശിയേറിയ മത്സരത്തിന് രമേഷ് പിഷാരടി, ലിസ്റ്റിൽ അഞ്ജലി നായരും റോബിൻ രാധാകൃഷ്ണനും, വിജയം ആർക്ക്?
MyFin Desk
Summary
രമേഷ് പിഷാരടിയും മേജർ രവിയും മുതൽ അഞ്ജലി നായരും റോബിൻ രാധാകൃഷ്ണനും അഖിൽ മാരാരും വരെ. തിരഞ്ഞെടുപ്പ് ഗോദയിൽ സജീവമായി വൻ താരനിര
കേരളത്തിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ മത്സരത്തിനിറങ്ങുന്നത് എട്ടോളം സെലിബ്രിറ്റികളാണ്. അധികം പേരും എൻഡിഎ ടിക്കറ്റിൽ കളത്തിലിറങ്ങുന്നവരാണ്. എങ്കിലും, യുഡിഎഫ് ശക്തികേന്ദ്രമായ തൃക്കാക്കര നിയോജകമണ്ഡലത്തിൽ നിന്ന് ട്വന്റി 20 ടിക്കറ്റിൽ മത്സരിക്കുന്ന അഖിൽ മാരാർ മുതൽ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാമേഷ് പിഷാരടിയും ഒറ്റപ്പാലത്ത് നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർഥി മേജർ രവിയുമെല്ലാം ഈ സെലിബ്രിറ്റി നിരയിൽ ഉൾപ്പെടുന്നു.പ്രശസ്ത നടനായ സുധീർ കരമനയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്ത് എൽഡിഎഫും തന്ത്രപരമായ നീക്കം നടത്തുന്നുണ്ട്.
ബിഗ് ബോസ് താരമായ അഖിൽ മാരാർ 2026 ഫെബ്രുവരിയിലാണ് ട്വന്റി ട്വൻ്റിയിൽ ചേരുന്നത്. സംസ്ഥാന അവാർഡ് ജേതാവായ നടി അഞ്ജലി നായരും പുതിയതായി ട്വൻ്റി ട്വൻ്റി അംഗത്വം സ്വീകരിച്ചയാളാണ്. ട്വന്റി20 പാർട്ടിയുടെ ശ്രദ്ധേയയായ ജൻസി മുഖമാണ് ഇൻഫ്ലുവൻസറായ 25 വയസ്സുകാരി ആതിര. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാനാകാത്ത വീണ നായർക്ക് പകരം ഏറ്റുമാനൂരിൽ നിന്നാണ് ജനവിധി തേടുന്നത്.
കടുത്ത പോരിനുറച്ച് രമേഷ് പിഷാരടി
യുഡിഎഫിന്റെ താരപ്രഭയുള്ള പ്രചാരകനായ രമേഷ് പിഷാരടിയുടേതാണ് ഏറ്റവും വാശിയേറിയ മത്സരങ്ങളിലൊന്ന്. 2021 മാർച്ചിലാണ് പിഷാരടി കോൺഗ്രസിൻ്റെ മുഖമാകുന്നത്. പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ കടുത്ത പോരാട്ടമായിരിക്കും ഇത്തവണ പിഷാരടിയുടേത്.
മറ്റൊരു ബിഗ് ബോസ് താരമായ റോബിൻ രാധാകൃഷ്ണൻ കുണ്ടറ മണ്ഡലത്തിലെ ബിജെപിയുടെ മുഖമാണ്. അരുവിക്കരയിൽ വിവേക് ഗോപനാണ് ബിജെപിയുടെ മുഖം. 2021 ഫെബ്രുവരിയിലാണ് ബിജെപിയിൽ ചേരുന്നത്. ഒറ്റപ്പാലത്ത് നിന്ന് മേജർ രവി ബിജെപിക്ക് വേണ്ടി ഇത്തവണ ജനവിധി തേടും . 2021 ൽ കോൺഗ്രസിൽ ചേർന്ന മേജർ രവി പിന്നീട് പാർട്ടി വിട്ട് ബിജെപിയിൽ ചേരുകയായിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
