7 April 2026 5:42 PM IST
Summary
വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എളുപ്പത്തിൽ അറിയാം. ഇലക്ഷൻ ഐഡി ഇല്ലെങ്കിലും വോട്ട് ചെയ്യാൻ ഉപയോഗിക്കാവുന്ന രേഖകൾ
ഇലക്ഷൻ ഐഡി കാർഡ് നഷ്ടപ്പെട്ടോ? പകരം എന്തൊക്കെ രേഖകൾ ഉപയോഗിക്കാനാകും എന്നാണോ? ഏതാണ്ട് 11 രേഖകൾ പകരമായി ഉപയോഗിക്കാനാകും. ആധാർ കാർഡ് , പാസ്പോർട്ട് , ഡ്രൈവിങ് ലൈസൻസ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാം. പാർലമെൻ്റ് അംഗങ്ങൾ, നിയമ സഭ അംഗങ്ങൾ എന്നിവർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് മതിയാകും. വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഫോട്ടോ പതിച്ച പെൻഷൻ കാർഡ്, നിലവിലെ ജീവനക്കാരാണെങ്കിലും ഫോട്ടോ പതിച്ച ഐഡി കാർഡ് എന്നിവയും ഉപയോഗിക്കാനാകും. ബാങ്ക്, പോസ്റ്റ് ഓഫീസ് നിക്ഷേപമുള്ളവരാണെങ്കിൽ ഫോട്ടോ പതിച്ച പാസ്ബുക്ക് , സർക്കാരിൻ്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ദേശീയ തൊഴലുറപ്പ് പദ്ധതി സ്മാർട്ട് കാർഡ് എന്നിവയും തിരിച്ചറിയൽ രേഖയായി നൽകാം.
വോട്ടർ പട്ടികയിൽ പേരുണ്ടോ?
വോട്ടു ചെയ്യാൻ പോകും മുമ്പ് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം. വോട്ടർ ഹെൽപ്പ് ലൈൻ നമ്പറായ 1950 ലേക്ക് വിളിക്കുകയോ എസ്എംഎസ് അയക്കുകയോ ചെയ്യാം. ഇലക്ഷൻ ഐഡി കാർഡ് നമ്പർ ഉണ്ടെങ്കിൽ ഓൺലൈനായും പരിശോധിക്കാംയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റായ voters.eci.gov.in എന്നതിൽ ക്ലിക്ക് ചെയ്ത് ഇവക്ഷൻ ഐഡി കാർഡ് നമ്പർ നൽകാം. എപിക് നമ്പർ നൽകി സംസ്ഥാനം നൽകിയാൽ വോട്ടറുടെ എല്ലാ വിവരങ്ങളും ലഭിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
