image

7 Nov 2023 8:55 AM GMT

Politics

ഗാസ അതിക്രമം തടയാൻ ഇന്ത്യ എല്ലാകഴിവുകളും ഉപയോഗിക്കണം : ഇറാൻ പ്രസിഡൻ്റ്

MyFin Desk

india should use all capabilities to prevent gaza aggression, president of iran
X

Summary

  • ആഗോള വേദിയിൽ ഇന്ത്യ എന്നും ധാർമ്മികതയുടേയും മാനവികതയുടേയും ഉറച്ച കോട്ടയാണ്


ഗാസയ്ക്കെതിരെയുള്ള ഇസ്രായേൽ നടപടി തടയാൻ ഇന്ത്യ എല്ലാ കഴിവും ഉപയോഗിക്കണമെന്ന് ഇറാനിയൻ പ്രസിഡൻ്റ് ഇബ്രാഹീം റൈസി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിനിടയിലാണ് റൈസി ഈ അഭ്യർത്ഥന മുന്നോട്ടു വച്ചത്.

ഇറാൻ-ഇന്ത്യ ബന്ധം തന്ത്രപ്രധാനമാണെന്നും സഹകരണം വികസിപ്പിക്കുന്നതിനായി മികച്ച ആസൂത്രണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും റൈസി മോദിയോട് പറഞ്ഞു.ചബ്ഹാർ തുറമുഖം ഉൾപ്പെടെ ഉഭയകക്ഷി സഹകരണം ഇന്ത്യയ്ക്കും ഇറാനും നല്ർകിയ പുരോഗതിയെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

ഇസ്റായേൽ-ഗാസ പ്രശ്നങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഗാസയിലെ അതിക്രമങ്ങള്‍ ലോകമെമ്പാടുമുള്ള ജനങ്ങളെ രോഷാകുലമാക്കി. ഇത് തുടരുകയാണെങ്കില്‍ പ്രാദേശിതക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് റൈസി ചർച്ചയില്‍ അഭിപ്രായപ്പെട്ടു. സംഘർഷം തടയുന്നതിനും മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കുന്നതിനും പ്രദേശത്ത് സുസ്ഥിരതയും സമാധാനവും വേഗത്തിൽ പുനസ്ഥാപിക്കുന്നതിനുമുള്ള പ്രാധാന്യവും മോദി ഈ സംഭാഷണത്തില്‍ എടുത്തുകാട്ടി.

ആഗോള വേദിയിൽ ഇന്ത്യ എന്നും ധാർമ്മികതയുടേയും മാനവികതയുടേയും ഉറച്ച കോട്ടയാണ്.. ഗ്ലോബൽ സൌത്തിൻ്റെ നേതാവെന്ന നിലയിൽ ഗാസയിലെ ക്രൂരതകള്‍ അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് നിർണ്ണായക പങ്കുവഹിക്കാൻ സാധിക്കുമെന്ന് ഇന്ത്യയിലെ ഇറാൻ പ്രതിനിധി ഇറാജ് ഇലാഹി മുൻപ് പറഞ്ഞിരുന്നു.

ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും ചേരിചേരാ പ്രസ്ഥാനങ്ങളെക്കുറിച്ചും ഇറാൻ പ്രസിഡൻ്റ് ഊന്നിപപറഞ്ഞു.