image

4 Jan 2023 5:45 PM IST

Kerala

ഓപ്പറേഷന്‍ ഹോളിഡേ: 43 സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീണു

MyFin Bureau

operation holiday food safty dept search
X

Summary

  • എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു


തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണജോര്‍ജിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. 429 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 43 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ഇതില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാത്തതായും കണ്ടെത്തി.

44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 138 സ്ഥാപനങ്ങള്‍ക്ക് നിലവില്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ അടച്ച് പൂട്ടിക്കാനുള്ള ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ 5864 ഇടങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. ഇതില്‍ 26 സ്ഥാപനങ്ങള്‍ അധികൃതര്‍ മുന്‍പ് അടപ്പിച്ചിരുന്നു. ക്രിസ്തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ഇതിന്റെ ഭാഗമായി ശേഖരിച്ചിരുന്നു.