image

4 Jan 2023 5:37 PM IST

Kerala

നാലാം ശനിയാഴ്ച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി; ചര്‍ച്ചയുമായി സംസ്ഥാന സര്‍ക്കാര്‍

MyFin Desk

gov office 4th saturday holiday kerala
X

തിരുവനന്തപുരം: നാലാം ശനിയാഴ്ച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുന്നത് പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് നാലാം ശനിയാഴ്ച്ച അവധി നല്‍കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം വന്നത്. ഇക്കാര്യത്തില്‍ ഈ മാസം പത്തിന് ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ചര്‍ച്ച നടത്തും.

കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയൊരു പ്രവൃത്തിദിന രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച്ച നേരത്തെ തന്നെ അവധിയാണ്. നാലു ശനിയാഴ്ചകളിലും അവധി നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നീക്കം. മുന്‍പ് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതല്‍ 5.15 വരെ യാണ് സമയക്രമം. ഇത് ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും. സര്‍വീസ് സംഘടനകള്‍ ഈ നിര്‍ദേശത്തിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. എന്നിരുന്നാലും ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.