image

16 Dec 2022 7:41 PM IST

Kerala

ഐപിഎല്‍ ലേലത്തിനായി കൊച്ചിയില്‍ ഗ്രാന്റ് ഹയാത്തിന്റെ രണ്ട് നിലകള്‍ ബുക്ക് ചെയ്ത് ബിസിസിഐ

muhammed shafeeq

Grand Hyatt kochi
X

Summary

ഡിസംബര്‍ 23ന് നടക്കുന്ന മിനി ലേലം ഏഴ് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും



കൊച്ചി: 2023 ലെ ഐപിഎല്‍ ലേലത്തിനായി കൊച്ചിയിലെ ബോള്‍ഗാട്ടി ഐലന്റിലെ ഗ്രാന്റ് ഹയാത്തിന്റെ രണ്ടുനിലകള്‍ ബുക്ക് ചെയ്ത് ബിസിസിഐ. ഡിസംബര്‍ 23ന് നടക്കുന്ന മിനി ലേലം ഏഴ് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ഒരു മണിക്കൂര്‍ മാത്രമാണ് ഇതിന് ഇടവേള നല്‍കുന്നത്.

ലേലത്തിനുമുമ്പായി ഡിസംബര്‍ 21ന് ഫ്രാഞ്ചൈസികളും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ഇതിലൂടെ കളിക്കാരുടെ ലഭ്യതയെക്കുറിച്ചുള്ള ഏകദേശരൂപം ഫാഞ്ചൈസികള്‍ക്ക് അറിയാന്‍ സാധിക്കും. ഇതുകൂടാതെ മോക്ക് ലേലം നടത്തുന്നതിനായി ബ്രോഡ്കാസ്റ്റേഴ്സുമായി ഡിസംബര്‍ 22ന് മറ്റൊരു മീറ്റിങ്ങും നടത്തുന്നുണ്ട്.

991 കളിക്കാരാണ് ഐപിഎല്‍ മുഴുവന്‍ ലേലത്തിലുള്ളത്. 10 ടീമുകള്‍ ഇതിനോടകം 163 കളിക്കാരെ നിലനിര്‍ത്തിയിട്ടുണ്ട്. 87 സ്ലോട്ടുകള്‍ക്കായാണ് ലേലം നടത്തുന്നത്. അതില്‍ വിദേശ ക്രിക്കറ്റ് താരങ്ങള്‍ക്കായി 30 സ്ലോട്ടുകള്‍ ഉണ്ട്.

ഫ്രാഞ്ചൈസികള്‍ക്കൊപ്പം ശേഷിക്കുന്ന ആകെ പ്ലെയര്‍ പേഴ്സ് 206.5 കോടിയാണ്. കളിക്കാര്‍ക്കായി മാത്രം ഇതിനോടകം 743.5 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.

ഐപിഎല്ലിന് ഇക്കുറി രണ്ടു പ്രക്ഷേപകരാണ് ഉണ്ടാകുക. ആദ്യമായാണ് ഐപിഎല്ലിന് രണ്ടു ബ്രോഡ്കാസ്റ്റേഴ്സ് ഉണ്ടാകുന്നത്. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റുവര്‍ക്ക് ഐപിഎല്‍ ലേലം തത്സമയം സംപ്രേഷണം ചെയ്യുമ്പോള്‍ ജിയോ സിനിമയില്‍ ഐപിഎല്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടാകും.

ഡിസംബര്‍ 20, 21 തീയ്യതികളിലായി ടീം ഉടമകളും കൂടാതെ സപ്പോര്‍ട്ട് സ്റ്റാഫുകളും കൊച്ചിയില്‍ എത്തും. ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ കളിക്കാരുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡിസംബര്‍ 21ന് നടക്കുന്ന മീറ്റിംഗില്‍ ഇതിനെ കുറിച്ചുള്ള കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടയേക്കും.

ബിസിസിഎ ക്രിക്കറ്റ് ഓസ്ട്രേലിയ, ഇംഗ്ലന്റ് വെയിന്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരുമായി സംസാരിച്ചിട്ടുണ്ട്. WTC ഫൈനല്‍സ് സ്ഥാനത്തേക്ക് ഓസ്ട്രേലിയയുടെ മുന്‍നിര കളിക്കാര്‍ക്കുള്ള NOC ഒരു പ്രശ്നമാകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ജൂണ്‍ ഒന്നുമുതല്‍ ഇംഗ്ലന്റ് - അയര്‍ലാന്റ് ടെസ്റ്റ് ഉള്ളതിനാല്‍ ക്യാപ്റ്റനായ ബെന്‍ സ്റ്റോക്സ് ഉള്‍പ്പെടെയുള്ള മിക്ക കളിക്കാര്‍ക്കും 2023 ഐപിഎല്ലിലെ പ്ലേ ഓഫ് ഘട്ടം നഷ്ടമാകും.

അതുപോലെ തന്നെ കാമറോണ്‍ ഗ്രീന്‍ ലേലത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഉണ്ടാകുമോ എന്നതിനെകുറിച്ച് വ്യക്തത വന്നിട്ടില്ല. 2023 ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന ഐപിഎല്‍ മെയ് 30 വരെ നീണ്ടുനില്‍ക്കും.