image

27 Dec 2022 2:45 PM IST

Kerala

വരുന്നു, പുതുവര്‍ഷത്തില്‍ കേരള അഗ്രോ ബിസിനസ് കമ്പനി

MyFin Bureau

Kerala Agro Business Company
X

Summary

  • ഈ വര്‍ഷം മുതല്‍ ഫാമം അധിഷ്ഠിത ആസൂത്രണം നടപ്പാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം


കോഴിക്കോട്: കേരള അഗ്രോ ബിനിനസ് കമ്പനി വരുന്ന ജനുവരിയോടെ യാഥാര്‍ത്ഥ്യമാകും. കര്‍ഷകരെയും വ്യാപാരികളെയും പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. കാര്‍ഷിക മേഖലയിലെ പുതിയ ചുവടുവയ്പായിരിക്കും ഇത്. ഈ വര്‍ഷം മുതല്‍ ഫാമം അധിഷ്ഠിത ആസൂത്രണം നടപ്പാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.

മണ്ണിന്റെയും ഭൂമിയുടെയും കാലാവസ്ഥയുടെയും പ്രത്യേകതകള്‍ മനസിലാക്കി മികച്ച വിളവ് നല്‍കുന്ന കൃഷി രീതി തെരഞ്ഞെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാനത്തെ 1,076 ഫാമുകളും കേന്ദ്രീകരിച്ച് പദ്ധതികള്‍ നടപ്പാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. 800 ലധികം കാര്‍ഷിക പദ്ധതികള്‍ ഇതിനോടകം തന്നെ രൂപീകരിച്ചുകഴിഞ്ഞു.

കാര്‍ഷിക ഉത്പാദനം കുറഞ്ഞത് 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ പദ്ധതിയില്‍ കൃഷിവ്യവസായ മന്ത്രിമാര്‍ ചെയര്‍മാന്‍മാരായിരിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി ചേര്‍ന്ന് പ്രോഗ്രാമുകള്‍ക്ക് പരിശീലന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

പഴം-പച്ചക്കറി മേഖലകളില്‍ സജീവമായ ഇടപെടലുകള്‍ നടത്തി കര്‍ഷകരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും പുതുജീവന്‍ നല്‍കാന്‍ ഈ പദ്ധതി പ്രയോജനപ്പെടും എന്നാണ് സര്‍ക്കാരും കര്‍ഷകരും പ്രതീക്ഷിക്കുന്നത്.