image

5 April 2023 2:30 PM IST

Kerala

ഉല്‍പ്പന്നങ്ങളുടെ ഭൗമ സൂചികാ ടാഗില്‍ കേരളം ഒന്നാം സ്ഥാനത്ത്

MyFin Desk

kerala ranks first in the earth index tag for products
X

Summary

  • മൊത്തം 12 ഉല്‍പ്പന്നങ്ങളാണ് 2022-23ല്‍ ജിഐ ടാഗ് നേടിയത്
  • അട്ടപ്പാടി ആട്ടുകൊമ്പു അവര, ഓണാട്ടുകര എള്ള് എന്നിവ ഉൾപ്പെടുന്നു.


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവുമധികം ഉല്‍പ്പന്നങ്ങള്‍ ഭൗമസൂചികാ ടാഗ് ( ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ്- ജിഐ ടാഗ്) സ്വന്തമാക്കിയ സംസ്ഥാനമായി കേരളം. കേരളത്തില്‍ നിന്നുള്ള 6 ഉല്‍പ്പന്നങ്ങളാണ് 2022-23ല്‍ ജിഐ ടാഗ് സ്വന്തമാക്കിയതെന്ന് ജിഐ രജിസ്ട്രി പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു.

അട്ടപ്പാടി ആട്ടുകൊമ്പു അവര, അട്ടപ്പാടി തുവര, ഓണാട്ടുകര എള്ള്, കാന്തലൂര്‍ വട്ടവട വെളുത്തുള്ളി, കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി എന്നിവയാണ് കേരളത്തില്‍ നിന്നും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഭൗമസൂചികാ പദവി സ്വന്തമാക്കിയത്. മൊത്തം 12 ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ജിഐ ടാഗ് നേടിയത്. ഇതില്‍ രണ്ടെണ്ണം വിദേശ ഉല്‍പ്പന്നങ്ങളാണ്. ബിഹാറിലെ മിഥിലാ മഖാന, മഹാരാഷ്ട്രയിലെ അലിബാഗ് വെള്ളുള്ളി, തെലങ്കാനയിലെ തണ്ടുര്‍ റെഡ്ഗ്രാം, ലഡാക്കില്‍ നിന്നുള്ള ലഡാക്ക് രക്റ്റ്‌സെ കര്‍പോ അപ്രികോട്ട്, അസമില്‍ നിന്നുള്ള ഗമോസ കരകൗശലം എന്നിവയ്ക്കു പുറമേ ഇറ്റലിയില്‍ നിന്നുള്ള ബ്രാണ്ടി ഡി ജെര്‍സ്, ഇറ്റലിയില്‍ നിന്നുള്ള പ്രൊവൊലൊന്‍ വല്‍പഡന എന്നിവയ്ക്കും ജിഐ ടാഗ് ലഭിച്ചു.

2021-22ല്‍ 50 ഉല്‍പ്പന്നങ്ങള്‍ക്കാണ് ഭൗമസൂചികാ പദവി ലഭിച്ചിരുന്നത്. ഇതില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ ഉത്തര്‍പ്രദേശില്‍ നിന്നായിരുന്നു. യുപി-യില്‍ നിന്ന് 7 ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 6 ഉല്‍പ്പന്നങ്ങളുമായി ഉത്തരാഖണ്ഡ് ആയിരുന്നു രണ്ടാം സ്ഥാനത്ത്.