image

20 Dec 2022 11:30 AM GMT

Kerala

14 എല്‍ഇഇഡി കെട്ടിടങ്ങളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം നേടി കൊച്ചി

MyFin Bureau

leadership energy and environmental design (leed) kochi
X

Summary

  • 14 എല്‍ഇഇഡി അംഗീകൃത കെട്ടിടങ്ങളാണ് കൊച്ചിയിലുള്ളത്.


കൊച്ചി: കേരളത്തിന്റെ റിയല് എസ്റ്റേറ്റ് മേഖലകളില് ഹരിതകെട്ടിടങ്ങള് വ്യാപകമാകുന്നു. റിയല് എസ്റ്റേറ്റ് കണ്സള്ട്ടന്റായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്ട്ട് പ്രകാരം കേരളത്തില് ഏകദേശം 28 എല്ഇഇഡി ( ലീഡര്ഷിപ്പ് ഇന് എനര്ജി ഇന്വിറോണ്മെന്റ് ഡിസൈന്) അംഗീകൃത കെട്ടിടങ്ങളാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന ഗ്രീന് ബില്ഡിംഗ് റേറ്റിംഗ് സിസ്റ്റമാണ് ലീഡ്.

ഒക്ടോബര് വരെയുള്ള കണക്കുകള് പ്രകാരം കേരളത്തിലെ ജില്ലകളില് എല്ഇഇഡി കെട്ടിടങ്ങളുടെ എണ്ണത്തില് മുന്നിട്ടുനില്ക്കുന്നത് കൊച്ചിയാണ് ( എറണാകുളം). 37,89,212 അടി വിസ്തീര്ണ്ണവുമായി 14 എല്ഇഇഡി അംഗീകൃത കെട്ടിടങ്ങളാണ് കൊച്ചിയിലുള്ളത്. തിരുവനന്തപുരത്ത് എട്ട് എല്ഇഇഡി കെട്ടിടങ്ങള് മാത്രമാണ് ഉള്ളതെങ്കിലും 41,48,834 ചതുരശ്ര അടി തറ വിസ്തീര്ണ്ണമുണ്ട്. ഇത് ഏറ്റവും ഉയര്ന്ന കണക്കാണ്.

കോഴിക്കോടില് 50,943 ചതുരശ്രഅടി വിസ്തീര്ണ്ണമുള്ള 3 കെട്ടിടങ്ങളാണ് ഉള്ളത്. ആലപ്പുഴയില് 1ലക്ഷം ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള 2കെട്ടിടങ്ങളും, കണ്ണൂരില് 1000 ചതുരശ്ര അടി വിസ്തീര്ണ്ണത്തില് ഉള്ള ഒരു കെട്ടിടവുമാണുള്ളത്.