image

1 March 2023 3:09 PM GMT

Kerala

സിഇഒക്ക് ഷെയറിന് 16.50 രൂപ നിരക്കിൽ 11 ലക്ഷം ഓപ്‌ഷനുകൾ നൽകി എസ്‌ഐ‌ബി

C L Jose

SIB CEO
X

Summary

മുരളി രാമകൃഷ്ണൻ 2020 ഒക്‌ടോബർ 1-ന് ബാങ്കിൽ എംഡിയും സിഇഒയുമായി സ്ഥാനമേറ്റു.


കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് ലിമിറ്റഡ് (എസ്‌ഐബി) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണന് 11,06,194 ഓപ്ഷനുകൾ നൽകാൻ ഇന്ന് (മാർച്ച് 01) തീരുമാനിച്ചു.

ഓപ്‌ഷന്റെ എക്‌സ്‌സൈസ് വില Rs16.50 ആണ്; ഇത് ബോർഡ് ഓപ്‌ഷനുകൾ അംഗീകരിച്ച ദിവസത്തിന് തൊട്ടുമുമ്പുള്ള ട്രേഡിങ്ങ് ദിവസമായ ഫെബ്രുവരി 27-ന് NSE-യിലെ SIB ഷെയറിന്റെ അവസാന വിലയാണ്.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) എസ്ഐബി ഓഹരി ഇന്ന് 16.85 രൂപയിൽ ക്ലോസ് ചെയ്തു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) അംഗീകരിച്ചതും നിയമന സമയത്തുള്ള നിബന്ധനകളുടെ ഭാഗമായി എസ്‌ഐ‌ബി ഷെയർഹോൾഡർമാർ അംഗീകരിച്ചതുമായ നോൺ-ക്യാഷ് വേരിയബിൾ പേയ്‌ക്ക് അനുസൃതമായി, എസ്‌ഐ‌ബി എംപ്ലോയി സ്റ്റോക്ക് ഓപ്‌ഷൻ സ്‌കീമിന്റെ (ഇഎസ്‌ഒഎസ്) - 2008-ന്റെ 12-ാം ട്രാഞ്ച് പ്രകാരമാണ് ഓപ്ഷനുകൾ അംഗീകരിച്ചത്.

2020 ഒക്‌ടോബർ 1-ന് എംഡിയും സിഇഒയുമായി അദ്ദേഹം നിയമിതനായി രണ്ട് വർഷവും അഞ്ച് മാസവും കഴിഞ്ഞതിന് ശേഷമാണ് ഓപ്ഷന്റെ അംഗീകാരം നടക്കുന്നത്.

ഓഹരികൾ ലഭ്യമാകുന്ന ക്രമം

എസ്‌ഐ‌ബി ഇഎസ്‌ഒഎസ് സ്കീം 2008 പ്രകാരം, ഇങ്ങനെ അനുവദിച്ച ഓഹരികളുടെ 30 ശതമാനം ഗ്രാന്റ് തീയതി മുതൽ 12 മാസം പൂർത്തിയാകുമ്പോൾ അദ്ദേഹത്തിന് ലഭ്യമാകും; അടുത്ത 30 ശതമാനം 24 മാസം പൂർത്തിയാകുമ്പോഴും, ബാക്കി 40 ശതമാനം ഗ്രാന്റ് തീയതി മുതൽ 36 മാസം പൂർത്തിയായ ശേഷവുമായിരിക്കും ലഭിക്കുക.

ഒരു പ്രത്യേക കാലയളവിനു ശേഷം ലഭ്യമാകും (vest) എന്നതിനർത്ഥം, പ്രസ്തുത കാലയളവിനു ശേഷം ആ ഓഹരികൾ വാങ്ങാനുള്ള അവകാശം വിനിയോഗിക്കാൻ അനുവദിക്കപ്പെട്ട വ്യക്തിക്ക് കഴിയും എന്നാണ്.

വർഷങ്ങളായി ഉയർന്നുവന്ന നിഷ്‌ക്രിയ ആസ്തികളുടെ (എൻപിഎ) വൻ കൂമ്പാരത്തിൽ കുടുങ്ങിയ എസ്‌ഐബിയെ രക്ഷപെടുത്തി എന്ന ബഹുമതിക്കർഹനാണ് മുരളി രാമകൃഷ്ണൻ.

ഏകദേശം 30 രൂപ പുസ്തക മൂല്യമുള്ള (book value) ബാങ്കിന്റെ ഓഹരി 2020 മെയ് 22-ന് 4.95 രൂപയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു..

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ 2021 സെപ്റ്റംബർ 30-ന് അവസാനിച്ച രണ്ടാം പാദത്തിൽ 187 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്ത ബാങ്ക്, അതിന്റെ മോശം അവസ്ഥയിൽ നിന്നും പുറത്തു വന്നത് എല്ലാവർക്കും അത്ഭുതമായിരുന്നു..

2022 ഡിസംബർ 30-ന് അവസാനിച്ച മൂന്നാം പാദത്തിൽ (Q3) സൗത്ത് ഇന്ത്യൻ ബാങ്ക് 102.75 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി.

വിപണി നേട്ടത്തിൽ സന്തുഷ്ടരായി ജീവനക്കാർ

കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്റ്റോക്ക് മാർക്കറ്റുകളിൽ സ്ഥിരമായ നേട്ടം കൊയ്യുന്ന എസ് ഐ ബി ഓഹരി, ESOS സ്കീമിലൂടെ ഗണ്യമായ ഓഹരികൾ സമ്പാദിച്ച ആയിരക്കണക്കിന് ജീവനക്കാർക്ക് ആശ്വാസം പകർന്നിട്ടുണ്ട്.

കാലങ്ങളായി ബാങ്കിന്റെ വിപണി വില അവരുടെ ESOS എടുത്തപ്പോഴുള്ള വിലയേക്കാൾ വളരെ താഴെയായതിനാൽ ഈ ജീവനക്കാർ സാങ്കൽപ്പിക നഷ്ടത്തിൽ ഇരിക്കുകയായിരുന്നു.