image

13 Jan 2023 3:15 PM IST

Kerala

ട്രാവല്‍ ഉത്സവ് ഈ മാസം 14ന് കോഴിക്കോട്

Kozhikode Bureau

ട്രാവല്‍ ഉത്സവ് ഈ മാസം 14ന് കോഴിക്കോട്
X

Summary

  • മേളയില്‍ വച്ച് ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ തുര്‍ക്കി യാത്രാ ടിക്കറ്റ് സമ്മാനമായി നല്‍കുന്നു


വിദേശരാജ്യങ്ങളിലേക്ക് വിനോദസഞ്ചാരത്തിന് അവസരമൊരുക്കിക്കൊണ്ട് സോമന്‍സ് ലെഷര്‍ ടൂര്‍സ് സംഘടിപ്പിക്കുന്ന ട്രാവല്‍ ഉത്സവ് ജനുവരി 14ന് കോഴിക്കോട് നടക്കും. അരയിടത്തുപാലത്തിനടുത്തുള്ള ഹോട്ടല്‍ സീഷെല്‍ റെസിഡന്‍സിയില്‍ സംഘടിപ്പിക്കുന്ന വിനോദസഞ്ചാര മേളയില്‍ ലോകത്തിലെ ഏഴ് വന്‍കരകളിലേക്കും യാത്ര ചെയ്യുന്നതിനുള്ള ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ ലഭ്യമാകും.

ട്രാവല്‍ ഉത്സവിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമുള്ള ടൂര്‍ പാക്കേജുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക ഇളവ് എന്നിവയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേളയില്‍ വച്ച് ടൂര്‍ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ തുര്‍ക്കി യാത്രാ ടിക്കറ്റ് സമ്മാനമായി നല്‍കുന്നു, യൂറോപ്പ്, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപരിപഠനത്തിനുള്ള അവസരവും സോമന്‍സ് ഒരുക്കുന്നുണ്ട്.

എട്ട് മുതല്‍ 16 ദിവസം വരെയുള്ള സ്പെഷ്യല്‍ യൂറോപ്യന്‍ ടൂര്‍ പാക്കേജുകളും ട്രാവല്‍ ഉത്സവിന്റെ ആകര്‍ഷണീയതയാണ്. ലോകത്തെ അടുത്തറിയാനും അവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതികളും പരിചയപ്പെടുന്നതിനും ട്രാവല്‍ ഉത്സവ് ഉപയോഗിക്കണമെന്ന് സോമന്‍സ് ലെഷര്‍ ടൂര്‍സ് ഏരിയ മാനേജര്‍ പിഎ നിസാര്‍ ആലം വര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രാഞ്ച് മാനേജര്‍ പി ഹരിപ്രസാദ്, അഫ്സല്‍ അന്‍സാരി, പി ആഷിക് റഹ്‌മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.