image

4 Jan 2023 5:30 PM IST

Kerala

രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യാന്‍ മൊബൈല്‍ ആപ്പുമായി എംവിഡി

MyFin Bureau

vidyavahini mobile app school bus mvd
X

Summary

  • മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം


തിരുവനന്തപുരം: കേരള സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ ബസ്സുകള്‍ ട്രാക്ക് ചെയ്യുന്നതിനായി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്പന ചെയ്തു. വിദ്യവാഹന്‍ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. രക്ഷകര്‍ത്താക്കളുടെ എക്കാലത്തെയും ആശങ്കയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്രിയാത്മകമായ ഇടപെടലിലൂടെ പരിഹരിക്കപ്പെടുന്നത്. പുതിയതായി വികസിപ്പിച്ചെടുത്ത ആപ്പിന്റെ സ്വിച്ച് ഓണ്‍ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ആപ്പിന്റെ ഉപയോഗങ്ങള്‍

വിദ്യവാഹന്‍മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്‌കൂള്‍ ബസ് ട്രാക്ക് ചെയ്യാം. കൂടാതെ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവയും ആപ്പിലൂടെ ലഭ്യമാകും. കൂടാതെ മറ്റ് ആവശ്യങ്ങള്‍ക്കോ അടിയന്തര സാഹചര്യങ്ങള്‍ക്കോ ആയി രക്ഷകര്‍ത്തതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.