image

14 Feb 2023 11:10 AM GMT

Technology

ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: സർക്കാർ വകുപ്പുകളുടെ ശിൽപ്പശാലക്ക് കൊച്ചിയിൽ തുടക്കം

Kochi Bureau

ഇന്നോവേറ്റേഴ്സ് പ്രോഗ്രാം: സർക്കാർ വകുപ്പുകളുടെ ശിൽപ്പശാലക്ക് കൊച്ചിയിൽ തുടക്കം
X

Summary

  • ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു.
  • ഡെവലപ്പ്മെന്റ്, സർവ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.


കൊച്ചി: വിദ്യാർത്ഥികളിൽ പുതിയ ആശയങ്ങളും കണ്ടുപിടിത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാർ പരിപാടിയായ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ (വൈ.ഐ. പി) ഭാഗമായി സർക്കാർ വകുപ്പുകളുടെ ശില്പശാലയ്ക്ക് എറണാകുളം ജില്ലയിൽ തുടക്കമായി.

ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയ ആശയങ്ങളാണ് നാടിന് ആവശ്യമെന്നും നാടിന്റെ വികസനത്തിനും നന്മയ്ക്കുമായി യുവ തലമുറ പുതിയ ആശയങ്ങൾ കണ്ടെത്തണമെന്നും വികസന കമ്മീഷണർ പറഞ്ഞു.

എ ഡി എം എസ്.ഷാജഹാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ബീനു വർഗീസ്, ഡോ.എം. ഐഷത്ത്, പ്രൊഫ. ബാബു പി കുര്യാക്കോസ്, ജോയിന്റ് കൺവീനർ എൻ. ചിത്ര, ജില്ലാ കോ ഓഡിനേറ്റർ എസ്. ശ്രീനി എന്നിവർ സംസാരിച്ചു.

ഡെവലപ്പ്മെന്റ്, സർവ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഉൾപ്പെടുത്തി 47 വകുപ്പുകളാണ് ദ്വിദിന ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്. കൃഷി, മൃഗപരിപാലനം, ഊർജ്ജം, സാമൂഹ്യനീതി, വനിതാ ശിശു വികസനം തുടങ്ങിയ മേഖലകളിലേത് ഉൾപ്പെടെ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ കണ്ടെത്തി നിർവ്വചിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാലയിൽ നിന്ന് ശേഖരിക്കുന്ന പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ പുതിയ ആശയങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിനു വിദ്യാർത്ഥികൾക്ക് ഫാക്കൽറ്റിയുടെ സഹായത്തോടെ ലഭ്യമാക്കും.

കെ-ഡിസ്ക്കിന്റെ (കേരള ഡെവലപ്പ്മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ) പാർട്ണർ സ്ഥാപനങ്ങളായ കേരള സ്റ്റാർട്ടപ്പ് മിഷൻ, ഐ സി ടി അക്കാഡമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളാണ് ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകുന്നത്.

ജില്ലയിലെ 47 സർക്കാർ വകുപ്പുകളിൽ നിന്നായി 140 ഉദ്യോഗസ്ഥർ ശില്പശാലയിൽ പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് https://yip.kerala.gov.in/ സന്ദർശിക്കുക.