26 March 2026 2:12 PM IST
നിയമസഭാ തിരഞ്ഞെടുപ്പ് ; ആസ്തിയിൽ മുന്നിലുള്ളവർ ഇവർ, രണ്ടു കോടി രൂപ ആസ്തിയുള്ള നാല് സിപിഎം മന്ത്രിമാരും
MyFin Desk
Summary
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും സമ്പന്നനായ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണെങ്കിലും, രണ്ട് കോടി രൂപക്ക് മുകളിൽ ആസ്തിയുള്ളത് നിരവധി സ്ഥാനാർഥികൾക്ക്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളിൽ ഏറ്റവുമധികം ആസ്തിയുമായി രാജീവ് ചന്ദ്രശേഖർ മുന്നിലുണ്ടെങ്കിൽ ഇടതുമന്ത്രിമാർ ഉൾപ്പെടെ രണ്ട് കോടി രൂപയിലധികം ആസ്തിയുള്ള നിരവധി പേർ പട്ടികയിൽ. 93. 8 കോടി രൂപയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിരിക്കുന്ന ആസ്തി.
ആസ്തിയിൽ മുന്നിലുള്ള സ്ഥാനാർഥികളിൽ ഗതാഗത മന്ത്രി ഗണേഷ് കുമാർ, എംഎൽഎ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരുൾപ്പെടെയുണ്ട്. 6 .37 കോടി രൂപയാണ് ഗണേശ് കുമാർ വെളിപ്പെടുത്തിയിരിക്കുന്ന ആസ്തി. കുഞ്ഞാലിക്കുട്ടിക്ക് 3 .04 കോടി രൂപയാണ് ആസ്തി. 2 .9 കോടി രൂപയാണ് വിഡി സതീശൻ വെളിപ്പെടുത്തിയിരിക്കുന്ന ആസ്തി.
എൽഡിഎഫ് മന്ത്രിമാരായ നാലു പേർക്കും ഏകദേശം രണ്ട് കോടി രൂപയോളം ആസ്തിയുണ്ട്. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ആർ. ബിന്ദു, റോഷി അഗസ്റ്റിൻ എന്നിവരാണ് രണ്ടുകോടി രൂപയോളം ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രി വി. ശിവൻകുട്ടിക്ക് 2 .29 കോടി രൂപയും ആർ. ബിന്ദുവിന് 2.14 കോടി രൂപയുമാണ് ആസ്തി. മന്ത്രി കെ.എൻ. ബാലഗോപാൽ 1 .94 കോടി രൂപ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട് . റോഷി അഗസ്റ്റിന് 1.84 കോടി രൂപയാണ് ആസ്തി.
ടി വീണക്ക് രണ്ട് കോടി രൂപ
സ്ഥാനാർഥികളിൽ പലരുടെയും ഭാര്യമാർക്കുമുണ്ട് കോടികളുടെ ആസ്തി .ശിവൻകുട്ടിയുടെയും റോഷി അഗസ്റ്റിൻ്റെയും ഭാര്യമാർക്ക് 2 കോടി രൂപയിലധികം ആസ്തിയുണ്ട്.പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന് 40 ലക്ഷം രൂപയുടെ ആസ്തിയാണുള്ളതെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്ക് രണ്ട് കോടി രൂപയോളം ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തൽ.
പഠിക്കാം & സമ്പാദിക്കാം
Home
