image

15 March 2024 9:01 AM GMT

Politics

ലോക്സഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ശനിയാഴ്ച പ്രഖ്യാപിക്കും

MyFin Desk

ലോക്സഭാ തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍  ശനിയാഴ്ച പ്രഖ്യാപിക്കും
X

Summary

  • ജൂണ്‍ 16നുമുമ്പ് പുതിയ ലോക്‌സഭ നിലവില്‍ വരണം
  • ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും ഇതോടൊപ്പം നടക്കും
  • ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പ് സെപ്റ്റംബറിന് മുമ്പ്


2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. പ്രഖ്യാപന പത്രസമ്മേളനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. 2024-ല്‍ നടക്കാനിരിക്കുന്ന ചില സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡീഷ, സിക്കിം, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 സെപ്റ്റംബര്‍ 30-നകം ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളുടെ സമയക്രമവും കമ്മീഷന്‍ പ്രഖ്യാപിച്ചേക്കാം.

ലോക്സഭയുടെ നിലവിലുള്ള കാലാവധി ജൂണ്‍ 16-ന് അവസാനിക്കും, അതിന് മുമ്പ് പുതിയ സഭ രൂപീകരിക്കേണ്ടതുണ്ട്.

ഏപ്രില്‍ 11 മുതല്‍ മെയ് 12 വരെ ഏഴ് ഘട്ടങ്ങളിലായാണ് 2019 ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്തുടനീളം ഒരു ദശലക്ഷം പോളിംഗ് ബൂത്തുകള്‍ അന്ന് സജ്ജീകരിച്ചിരുന്നു.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള വോട്ടിംഗില്‍ ഏറ്റവും കൂടുതല്‍ സ്ത്രീ പങ്കാളിത്തം രേഖപ്പെടുത്തി, എക്കാലത്തെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം രേഖപ്പെടുത്തി.

അതിനിടെ പുതുതായി നിയമിതരായ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിംഗ് സന്ധുവിനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ സ്വാഗതം ചെയ്തു. 2024ലെ പൊതുതെരഞ്ഞെടുപ്പ് വിജയകരമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പുതുതായി നിയമിതരായ കമ്മീഷണര്‍മാരുടെ ആദ്യ ദൗത്യം.

ഇന്ന് ഇസിഐയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) പ്രാബല്യത്തില്‍ വരും.