image

21 Oct 2023 6:51 AM GMT

Politics

നാല് വർഷത്തിന് ശേഷം നവാസ് ഷെരീഫ് പാകിസ്ഥാനിൽ

MyFin Desk

നാല് വർഷത്തിന് ശേഷം നവാസ് ഷെരീഫ് പാകിസ്ഥാനിൽ
X

Summary

  • ഇസ്ലാമാബാദ് ഹൈക്കോടതി രണ്ട് കേസുകളിലും ഒക്ടോബർ 24 വരെ സംരക്ഷണ ജാമ്യം അനുവദിച്ചു
  • അൽ-അസീസിയ, അവെൻഫീൽഡ് അഴിമതി കേസുകളിൽ കോടതി നവാസിനെ കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു
  • സുപ്രീം കോടതി അയോഗ്യനാക്കിയതിനെത്തുടർന്ന് അദ്ദേഹം 2017-ൽ പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.


പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ്, യുകെയിലെ നാല് വർഷത്തെ പ്രവാസത്തിന് ശേഷം പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒക്ടോബർ 21ന് പാകിസ്താനിലത്തും.

അൽ-അസീസിയ അഴിമതിക്കേസിൽ ഏഴ് വർഷത്തെ ജയിൽ ശിക്ഷയുടെ പകുതിക്കിടയിൽ ആരോഗ്യ കാരണങ്ങളാൽ നവാസ് ഷെരീഫ് 2019 നവംബറിൽ ഹൈക്കോടതി നാലാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ലണ്ടനിലേക്ക് പോയി. അതിനുശേഷം നാല് വർഷത്തിനിടയിൽ, ശിക്ഷയ്‌ക്കെതിരായ അപ്പീൽ നടപടികളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്നതിനെ തുടർന്ന് നവാസിനെ അൽ-അസീസിയ, അവെൻഫീൽഡ് അഴിമതി കേസുകളിൽ കുറ്റവാളിയായി പ്രഖ്യാപിച്ചു.

അദ്ദേഹം സമർപ്പിച്ച ഹർജികളെ എൻഎബി എതിർക്കാത്തതിനെ തുടർന്ന് ഇസ്ലാമാബാദ് ഹൈക്കോടതി വ്യാഴാഴ്ച രണ്ട് കേസുകളിലും ഒക്ടോബർ 24 വരെ സംരക്ഷണ ജാമ്യം അനുവദിച്ചു.

2016-ലെ പനാമ പേപ്പറുകൾ ചോർന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വത്ത് സംബന്ധിച്ച അന്വേഷണത്തെത്തുടർന്ന് സുപ്രീം കോടതി ഭരണമരമായ ചുമതലകൾ ഏറ്റെടുക്കന്നതിൽ നിന്ന് ആജീവനാന്തം അയോഗ്യനാക്കിയതിനെത്തുടർന്ന് അദ്ദേഹം 2017-ൽ പാകിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു.

73 കാരനായ പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നേതാവ് ദുബായിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ചാർട്ടേഡ് വിമാനത്തിൽ പറക്കുമെന്ന് മുൻ ധനമന്ത്രിയും പിഎംഎൽ-എൻ നേതാവുമായ ഇസ്ഹാഖ് ദാർ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഉച്ചയ്ക്ക് 12.30ന് നവാസ് ഇസ്ലാമാബാദിൽ ഇറങ്ങുമെന്നാണ് പാർട്ടി നൽകുന്ന സൂചന. തുടർന്ന് അദ്ദേഹം മിനാർ-ഇ-പാകിസ്ഥാനിൽ ഒരു റാലിയെ അഭിസംബോധന ചെയ്യാൻ ലാഹോറിലേക്ക് പുറപ്പെടും. മിനാരി-പാകിസ്ഥാനിലേക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം ആദ്യം തന്റെ ജാതി ഉംറ വസതിയിലേക്ക് പോയേക്കാം എന്നും ദാർ പറഞ്ഞു.

ഇസ്‌ലാമാബാദ് ഹൈക്കോടതി വ്യാഴാഴ്ച അനുവദിച്ച ജാമ്യം ലഭിക്കാൻ തലസ്ഥാനത്ത് ടച്ച്‌ഡൗൺ ആവശ്യമായി വന്നതാണ് നവാസ് ലാഹോറിന് പകരം ഇസ്ലാമാബാദിൽ ഇറങ്ങാനുള്ള കാരണം.

പിഎംഎൽ-എൻ നേതാക്കളായാ ഷെഹ്ബാസ് ഷെരീഫ്, മറിയം നവാസ് ഷെരീഫ്, ഹംസ ഷെഹ്ബാസ് എന്നിവരുൾപ്പെടെയുള്ള നേതൃത്വം കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രിയെ സ്വികരിക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. ബലൂചിസ്ഥാൻ, സിന്ധ്, ഗിൽജിത്-ബാൾട്ടിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പാർട്ടി പ്രവർത്തകാരെ ലാഹോറിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ. ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുൾ പ്രവർത്തകരും ലാഹോറിലെത്തും.

പത്തുലക്ഷം ആളുകളെ അണിനിരത്തുക എന്നത് പാർട്ടിയുടെ ലക്ഷ്യമാണെങ്കിലും സംഘാടകർ വെള്ളിയാഴ്ച 10,000 പേരെ അണിനിരത്താനുള്ള സ്ഥലം മാത്രമേ സജ്ജീകരിച്ചിട്ടുള്ളു. വേദിയിലും പുറത്തും ആയിരക്കണക്കിന് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിലും സാധാരണ വസ്ത്രത്തിലും സുരക്ഷാ ചുമതലകൾ നിർവഹിക്കും. പൊതുയോഗത്തിൽ നവാസ് ഷെരീഫ് മാത്രമേ സംസാരിക്കുകയുള്ളു എന്ന പിഎംഎൽ-എൻ നേതൃത്വം അറിയിച്ചു.