image

18 Dec 2023 7:01 AM GMT

Politics

റ്യുവാന്‍ അസര്‍ ഇസ്രയേലിന്‍റെ പുതിയ ഇന്ത്യന്‍ അംബാസഡര്‍

MyFin Desk

Reuven Azar is Israels new Indian ambassador
X

Summary

  • ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നോണ്‍-റെഡിഡന്‍റ് അംബാസഡറായും പ്രവർത്തിക്കും
  • അസറിന് നയതന്ത്ര മേഖലയില്‍ മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തന പരിചയം
  • ന്യൂഡെല്‍ഹിയില്‍ എന്ന് ചുമതലയേല്‍ക്കും എന്നത് വ്യക്തമല്ല


ഇന്ത്യയിലെ പുതിയ അംബാസഡറായി റ്യുവാൻ അസറിനെ നിയമിക്കുന്നതിന് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി.അസർ ശ്രീലങ്കയിലെയും ഭൂട്ടാനിലെയും നോണ്‍-റെഡിഡന്‍റ് അംബാസഡറായും പ്രവർത്തിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയിൽ പറയുന്നു.

ഉടൻ ചുമതല ഏറ്റെടുക്കുന്നതിന് ഇസ്രയേല്‍ 21 നയതന്ത്ര പ്രതിനിധികള്‍ക്കാണ് ഇന്നലെ അംഗീകാരം നല്‍കിയത്. " അവര്‍ ഇസ്രായേലിനെയും പൗരന്മാരെയും പ്രതിനിധീകരിക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ഇസ്രായേൽ രാഷ്ട്രത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ശക്തിപ്പെടുത്തുകയും ചെയ്യും," പുതിയ നിയമിതരെ അഭിനന്ദിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞു.

നിലവിൽ റൊമാനിയയിലെ ഇസ്രായേൽ അംബാസഡറായി പ്രവർത്തിക്കുകയാണ് അസർ ന്യൂഡൽഹിയിൽ എത്തി എപ്പോൾ ചുമതലയേൽക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല. 2021 മുതൽ ഇന്ത്യയിലെ ഇസ്രായേൽ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന നൗർ ഗിലോണിന് പകരമായാണ് അസർ എത്തുന്നത്.

ഇസ്രായേലിന്റെ ദേശീയ സുരക്ഷാ കൗൺസിലില്‍ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പ്രധാനമന്ത്രിയുടെ വിദേശ നയ ഉപദേഷ്ടാവുമായും മൂന്ന് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് അസര്‍, ഇസ്രായേൽ-യുഎസ്-ചൈന ഇന്റേണൽ ടാസ്‌ക് ഫോഴ്‌സിന്റെ തലവനായും പ്രവര്‍ത്തിച്ചു.. 2014 മുതൽ 2018 വരെ വാഷിംഗ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിയിൽ ഡെപ്യൂട്ടി അംബാസഡറായിരുന്നു അസർ.

2012 മുതൽ 2014 വരെ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയത്തിൽ മിഡിൽ ഈസ്റ്റ് റിസർച്ച് മേധാവിയായും 2010 മുതൽ 2012 വരെ അമ്മാനിലെ ഇസ്രായേൽ എംബസിയിൽ ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1994-ൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കേഡറ്റ് പരിശീലന പരിപാടി പൂർത്തിയാക്കിയ ശേഷം, ഇറാൻ ഉപരോധ ടീമിന്റെ തലവൻ, മിഡിൽ ഈസ്റ്റ് ഇക്കണോമിക് റിസർച്ച് ഡയറക്ടർ തുടങ്ങിയ എന്നീ സ്ഥാനങ്ങൾ അസർ വഹിച്ചിട്ടുണ്ട്.

ഫലസ്‍തീന്‍‌ അതോറിറ്റിയുമായുള്ള സഹകരണത്തിന്റെയും ചർച്ചകളുടെയും വ്യത്യസ്ത മേഖലകളില്‍ മൂന്നു പതിറ്റാണ്ടിനിടെ അദ്ദേഹം പങ്കുചേര്‍ന്നിട്ടുണ്ട്.