image

29 Sept 2023 11:27 AM IST

Politics

കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ടാറ്റാ സ്റ്റീല്‍

MyFin Desk

tata steel to reduce carbon emissions
X

Summary

  • ടാറ്റാസ്റ്റീല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായാണ് കരാറിലെത്തിയത്
  • ഈ നീക്കം കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു


ഫെറോ അലോയ്സ് പ്ലാന്റില്‍നിന്നുള്ള കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിനായി ടാറ്റാസ്റ്റീല്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായും അതിന്റെ ബിസിനസ്സ് അസോസിയേറ്റുമായും കരാര്‍ ഒപ്പിട്ടു.

എല്‍പിജി വിതരണം, എല്‍പിജി സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, ഒഡീഷയിലെ ഗഞ്ചമിലെ ഗോപാല്‍പൂരിലെയും കട്ടക്ക് ജില്ലകളിലെ അത്തഗഡിലെയും കമ്പനിയുടെ ഫെറോ അലോയ്സ് പ്ലാന്റുകളിലെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും കരാറില്‍ ഉള്‍പ്പെടുന്നു.

പാരിസ്ഥിതിക ആശങ്കകള്‍ പരിഹരിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ആയി ഫര്‍ണസ് ഓയില്‍, ഹൈ-സ്പീഡ് ഡീസല്‍ എന്നിവയില്‍ നിന്ന് കാർബണിന്റെ അളവ് കുറവുള്ള ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിലേക്ക് (എല്‍പിജി) മാറാന്‍ ടാറ്റ സ്റ്റീല്‍ തീരുമാനിച്ചു.

ഈ പരിസ്ഥിതി സൗഹൃദ നീക്കം കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

'ഈ കരാര്‍, ഞങ്ങളുടെ പ്ലാന്റുകളിലെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുന്നതിന് കമ്പനിയെ സഹായിക്കും. ഡീകാര്‍ബണൈസേഷനും പരിശ്രമവും സംബന്ധിച്ച ഞങ്ങളുടെ പ്രതിബദ്ധത ഞങ്ങള്‍ തുടരും', ടാറ്റ സ്റ്റീലിന്റെ ഫെറോ അലോയ്സ് ആന്‍ഡ് മിനറല്‍സ് ഡിവിഷന്‍ എക്സിക്യുട്ടീവ്-ഇന്‍-ചാര്‍ജ് പങ്കജ് സതിജ പറഞ്ഞു.