16 May 2024 5:36 AM GMT
Summary
- പോപ്പ്‌കോണ്‍, പെപ്‌സി ഉള്‍പ്പെടുന്ന ഭക്ഷണങ്ങളാണ് പിവിആറിലെ എഫ് & ബി ബിസിനസ്
- 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പിവിആര്‍-ഐനോക്‌സിന്റെ എഫ് & ബി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധന
- 2023-24 ല്‍ സിനിമാ ടിക്കറ്റ് വില്‍പ്പനയിലൂടെ പിവിആര്‍ നേടിയ വരുമാനം 3279.9 കോടി രൂപയാണ്
ഇന്ത്യയിലെ മുന്‍നിര മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആര്‍-ഐനോക്‌സില്‍ ആദ്യമായി ഫുഡ് ആന്‍ഡ് ബിവറേജസില്‍ (എഫ്&ബി) നിന്നുള്ള വരുമാനം സിനിമാ ടിക്കറ്റ് വില്‍പ്പനയെ മറികടന്നു. പോപ്പ്‌കോണ്‍, പെപ്‌സി ഉള്‍പ്പെടുന്ന ഭക്ഷണങ്ങളാണ് പിവിആറിലെ എഫ് & ബി ബിസിനസ്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പിവിആര്‍-ഐനോക്‌സിന്റെ എഫ് & ബി വരുമാനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 21 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.
2022-23 സാമ്പത്തിക വര്‍ഷത്തില്‍ എഫ് & ബി വരുമാനം 1618 കോടി രൂപയായിരുന്നു. എന്നാല്‍ 2023-24-ല്‍ ഇത് 1958.4 കോടി രൂപയായി ഉയര്‍ന്നു.
2023-24 ല്‍ സിനിമാ ടിക്കറ്റ് വില്‍പ്പനയിലൂടെ പിവിആര്‍ നേടിയ വരുമാനം 3279.9 കോടി രൂപയാണ്. 2022-23 ല്‍ ഇത് 2751.4 കോടി രൂപയുമായിരുന്നു. 19 ശതമാനത്തിന്റെ വര്‍ധനയാണ് ഇക്കാര്യത്തില്‍ പിവിആര്‍ കൈവരിച്ചത്.
പിവിആര്‍-ഐനോക്‌സ് എഫ് & ബി ബിസിനസ് വിപുലീകരിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി ഷോപ്പിംഗ് മാളുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ തുറക്കുന്നതിനായി ദേവയാനി ഇന്റര്‍നാഷണലുമായി ഒരു സംയുക്ത സംരംഭം മെയ് 14-ന് പ്രഖ്യാപിച്ചിരുന്നു.