23 Jan 2024 2:54 PM IST
Summary
- പദ്ധതിയിലൂടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയും
- ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കും
- എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്
ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ' സൂര്യോദയ് യോജന ' പദ്ധതി പ്രഖ്യാപിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഒരു കോടി വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ' പ്രധാനമന്ത്രി സൂര്യോദയ് യോജന ' ആരംഭിക്കുന്നു എന്നാണ് അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
ഈ പദ്ധതിയിലൂടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയുമെന്നും ഊര്‍ജ മേഖലയില്‍ ഇന്ത്യ സ്വയം പര്യാപ്തത കൈവരിക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
