image

1 April 2023 6:15 AM GMT

Banking

ശമ്പളക്കാര്‍ക്ക് എങ്ങനെ നിക്ഷേപിക്കാം; ആര്‍ഡിയോ എസ്ഐപിയോ നല്ലത്

Bureau

ശമ്പളക്കാര്‍ക്ക് എങ്ങനെ നിക്ഷേപിക്കാം; ആര്‍ഡിയോ എസ്ഐപിയോ നല്ലത്
X

Summary

  • റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നേരത്തെ പിന്‍വലിക്കല്‍ ബാങ്കുകള്‍ പിഴ ഈടാക്കും.


ഉയര്‍ന്ന പണപ്പെരുപ്പവും വിപണിയിലെ ചാഞ്ചാട്ടവുമുള്ള വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതാണ് ബുദ്ധിപരമായ നിക്ഷേപ തന്ത്രം. ശമ്പളക്കാരായ നിക്ഷേപകര്‍ക്ക് മാസത്തില്‍ ശമ്പളം ലഭിക്കുന്ന മുറയ്ക്ക് നടത്താന്‍ സാധിക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാം. ഇതിന് ആവര്‍ത്തന നിക്ഷേപങ്ങളും സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുമാണ് ഏറ്റവും അനുയോജ്യം. റിസ്‌കെടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ ആവര്‍ത്തന നിക്ഷേപങ്ങളും മാര്‍ക്കറ്റ് ലിങ്ക്ഡ് നിക്ഷേപങ്ങളുടെ അപകട സാധ്യത ഏറ്റെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ തിരഞ്ഞെടുക്കാം.

നിക്ഷേപങ്ങള്‍

ബാങ്കുകള്‍ നല്‍കുന്ന നിക്ഷേപ മാര്‍ഗമാണ് ആവര്‍ത്തന നിക്ഷേപം. മാസതവണകളായി നിക്ഷേപിച്ച പണത്തിന് മൂലധന ഗ്യാരണ്ടി ആവര്‍ത്തന നിക്ഷേപം നല്‍കുന്നു. നിശ്ചിത പലിശ നിരക്ക് കാലാവധിയോളം ലഭിക്കും. കാലാവധിയില്‍ നിക്ഷേപവും പലിശയും ചേര്‍ത്ത് തിരികെ ലഭിക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗമാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരികളിലാകും നിക്ഷേപം നടത്തുന്നത്. ഇതിനാല്‍ ആദായം വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നിശ്ചിത കാലാവധിയുള്ളവയല്ല.

സമാനതകള്‍

രണ്ട് നിക്ഷേപ ഉപകരണങ്ങളും റെഗുലര്‍ (പ്രതിമാസ അല്ലെങ്കില്‍ ത്രൈമാസ) നിക്ഷേപങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. രണ്ട് സ്‌കീമുകളും എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാനും നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാനും സാധിക്കും. എന്നാല്‍ നേരത്തെയുള്ള പിന്‍വലിക്കലിന് ചാര്‍ജ് ഈടാക്കും. നിക്ഷേപം മുടങ്ങിയാല്‍ സ്‌കീമുകള്‍ നിര്‍ത്തലാക്കാന്‍ സാധ്യതയുണ്ട്. ഇവ പിന്നീട് വീണ്ടും ആരംഭിക്കേണ്ടി വരും.

വ്യത്യാസങ്ങള്‍

ആവര്‍ത്തന നിക്ഷേപം ഉറപ്പുള്ള വരുമാനം നല്‍കുന്നതാണ്. നിക്ഷേപകരുടെ അപകടസാധ്യതയെ ആശ്രയിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഡെബ്റ്റിലോ ഇക്വിറ്റിയിലോ ആയിരിക്കാം. ആവര്‍ത്തന നിക്ഷേപ പദ്ധതിക്ക് പലിശ നിരക്ക് നിശ്ചയിച്ചിരിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് കാലാവധി അവസാനിക്കുമ്പോള്‍ എന്ത് തുക ലഭിക്കുമെന്ന് അറിയാം. മറുവശത്ത്, എസ്‌ഐപികളില്‍ നിന്നുള്ള വരുമാനം വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിപണികള്‍ ഉയരുമ്പോള്‍ കൂടുതല്‍ പണം നേടാന്‍ സാധിക്കും. വിപണി ഇടിയുമ്പോള്‍ നേരെ തിരിച്ചാകും ഫലം.

റിക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നേരത്തെ പിന്‍വലിക്കല്‍ ബാങ്കുകള്‍ പിഴ ഈടാക്കും. എസ്‌ഐപികള്‍ എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാം. ഒരു വര്‍ഷത്തേക്ക് എസ്‌കിറ്റ് ലോഡ് ഉണ്ടാകും. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീമുകളിലെ എസ്‌ഐപികള്‍ക്ക് മാത്രമേ മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ ലഭിക്കൂ.

നികുതി

നികുതിയുടെ കാര്യത്തില്‍ ആവര്‍ത്തന നിക്ഷേപം നികുതി സൗഹൃദമല്ല. ആവര്‍ത്തന നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതി സ്ലാബ് അനുസരിച്ച് നികുതി ചുമത്തും. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം മൂന്ന് വര്‍ഷത്തില്‍ കൂടുതലാണെങ്കില്‍ ഒരു ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നല്‍കേണ്ടതില്ല. ഒരു ലക്ഷത്തില്‍ കൂടുതലുള്ള തുകയ്ക്ക 10 ശതമാനം നികുതി നല്‍കണം.

കാല്‍ക്കുലേറ്റര്‍

മാസത്തില്‍ 5,000 രൂപ ഏഴ് ശതമാന പലിശ നല്‍കുന്ന ആവര്‍ത്ത നിക്ഷേപ സ്‌കീമില്‍ നിക്ഷേപിച്ചാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം 3,59,663.95 രൂപ ലഭിക്കും. നിക്ഷേപ തുക മൂന്ന് ലക്ഷം രൂപയാണ്. പലിശ വരുമാനമായി 59,663.95 രൂപ ലഭിക്കും.

എസ്ഐപിയില്‍ ശരാശരി വരുമാനം 12 ശതമാനമെന്ന് പ്രതീക്ഷിക്കാം. പ്രതിമാസം 5,000 രൂപയുടെ എസ്ഐപി നടത്തിയാല്‍ നിക്ഷേപ തുക മൂന്ന് ലക്ഷം രൂപയാണ്. ഇതില്‍ നിന്നുള്ള ആദായം 1,12,432 രൂപയായിരിക്കും. കാലാവധിയില്‍ 4,12,432 രൂപ ലഭിക്കും.