image

2 March 2023 8:45 AM GMT

Buy/Sell/Hold

വില 6,200 രൂപയിലേക്ക് എത്താം; സനോഫി ഇന്ത്യ വാങ്ങാന്‍ നിര്‍ദേശിച്ച് ഷെയര്‍ഖാന്‍

MyFin Bureau

sanofi india pvt ltd buy
X

Summary

  • മൂന്നാം പാദത്തില്‍ 671.9 കോടി രൂപയുടെ വരുമാനം
  • ഓപ്പറേറ്റീവ് പ്രൊഫിറ്റ് മാര്‍ജിന്‍ 24.8 ശതമാനമായി ഉയര്‍ന്നു
  • 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഓഹരിയൊന്നിന് 570 രൂപ ലാഭവിഹിതം


കമ്പനി: സനോഫി ഇന്ത്യ ലിമിറ്റഡ്

ശുപാർശ: വാങ്ങുക

(12 മാസത്തെ നിക്ഷേപ കാലാവധി)

നിലവിലെ വിപണി വില: 5563 രൂപ; ലക്ഷ്യം - 6200 രൂപ); ലാഭം 15%.

ഫിനാൻഷ്യൽ ഇന്റർമീഡിയറി: ഷെയർഖാൻ

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നൊരു മള്‍ട്ടി നാഷണല്‍ കമ്പനിയാണ് സനോഫി. ഫ്രാന്‍സ് ആസ്ഥാനമായ കമ്പനിയുടെ ഇന്ത്യന്‍ സബ്സിഡിയറിയാണ് സനോഫി ഇന്ത്യ ലിമിറ്റഡ്. സനോഫി ഇന്ത്യയെ കൂടാതെ ശാന്ത ബയോടെക്നിക്സ് സനോഫി ജെന്‍സിം എന്നീ കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. ഡിസംബറില്‍ പാദഫലം പുറത്തുവന്നതിന് പിന്നാലെ ഷെയര്‍ഖാന്‍ 6,200 രൂപ ലക്ഷ്യ വിലയാക്കി സനോഫി ഇന്ത്യ വാങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സനോഫി ഇന്ത്യ ലിമിറ്റഡ്

60.4 ശതമാനം ഓഹരികളും പ്രമോട്ടര്‍മാര്‍ കൈവശം വെച്ചിരിക്കുന്നൊരു മിഡ് കാപ് കമ്പനിയാണ് സനോഫി. വിദേശ നിക്ഷേപകര്‍ക്ക് 7 ശതമാനം ഓഹരികളാണ് കമ്പനിയിലുള്ളത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് 19.2 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 13.4 ശതമാനം ഓഹരികളും കമ്പനിയിലുണ്ട്. കാര്‍ഡിയോളജി, വാക്സിനുകള്‍, വേദന സംഹാരി, സിഎന്‍എസ്, ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍, ആന്റിഇന്‍ഫെക്റ്റീവ്സ്, ഡെര്‍മറ്റോളജി തുടങ്ങിയ ചികിത്സയ്ക്കുള്ള മരുന്നുകള്‍ കമ്പനി നിര്‍മിക്കുന്നു. ഗോവയില്‍ ഒരു നിര്‍മാണ ശാല കമ്പനിക്കുണ്ട്.



പാദഫലം

ഡിസംബറില്‍ അവസാനിച്ച 2022 കലണ്ടര്‍ വര്‍ഷത്തെ നാലാം പാദത്തില്‍ സനോഫി ഇന്ത്യ ലിമിറ്റഡിന്റെ പ്രകടനം വിപണി പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. മൂന്നാം പാദത്തില്‍ 671.9 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 687.9 കോടിയായിരുന്നു വരുമാനം. 2.3 ശതമാനത്തിന്റെ കുറവ്. എന്നാല്‍ കമ്പനിയുടെ മൊത്തത്തിലുള്ള ലാഭക്ഷമത സൂചിപ്പിക്കുന്ന എബിറ്റ്ഡയില്‍ 31.2 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. 166.9 കോടി രൂപയാണ്. 130 കോടി രൂപയുടെ നികുതി കഴിച്ചുള്ള ലാഭവും കമ്പനി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 44.8 ശതമാനം അധികമാണിത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സനോഫിയുടെ ചില ഉത്പന്നങ്ങള്‍ അവശ്യ മരുന്നുകളുടെ ദേശീയ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കമ്പനിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മുന്‍നിര ഉയര്‍ന്ന വളര്‍ച്ചാ നല്‍കുന്ന ഉത്പ ന്നങ്ങളെ ഏതെങ്കിലും പ്രതികൂല ഘടകങ്ങള്‍ ബാധിച്ചാല്‍ ഇത് വരുമാനത്തെ വലിയ രീതിയില്‍ ബാധിക്കും. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വരുമാനം 2.3 ശതമാനത്തിന്റെ കുറവാണ് ഡിസംബര്‍ പാദത്തിലുണ്ടായിരിക്കുന്നത്.

ഗുണങ്ങള്‍

ഓപ്പറേറ്റീവ് പ്രൊഫിറ്റ് മാര്‍ജിന്‍ 24.8 ശതമാനമായി ഉയര്‍ന്നു എന്നത് കമ്പനിയെ സംബന്ധിച്ച് ഗുണപരമായ ഘടകമാണ്. മികച്ച ലാഭ വിഹിതമാണ് മറ്റൊരു ഘടകം. 2022 കലണ്ടര്‍ വര്‍ഷത്തില്‍ ഓഹരിയൊന്നിന് ഇതുവരെ 570 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. 194 രൂപ അന്തിമ ലാഭ വിഹിതവും 183 രൂപ പ്രത്യേക ലാഭവിഹിതവും ലഭിച്ചു. ഇതോടൊപ്പം രണ്ട് ഇടക്കാല ലാഭവിഹിതം അടക്കം മൊത്തം 570 രൂപ വര്‍ഷത്തില്‍ ലഭിച്ചു.

ലക്ഷ്യ വില 6200 രൂപ

6,200 രൂപ ലക്ഷ്യ വിലയാക്കി സനോഫി ഇന്ത്യ ഓഹരികള്‍ വാങ്ങാമെന്നാണ് ബ്രോക്കറിംഗ് സ്ഥാപനമായ ഷെയര്‍ഖാന്‍ നിര്‍ദേശിക്കുന്നത്. മാര്‍ച്ച് ഒന്നിന് 5,805 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ക്രോണിക് തെറാപ്പികളില്‍ സനോഫി ഇന്ത്യയുടെ ശക്തമായ സാന്നിധ്യം, ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വളര്‍ച്ച, കാര്‍ഡിയോളജിലുള്ള ലാഭകരമായ ചലനം എന്നിവ ബിസിനസ് സംബന്ധിച്ച് മികച്ച സൂചനകളാണ്. മന്ദഗതിയിലുള്ള ബിസിനസുകള്‍ വിഭജിച്ചത് 2022 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ വര്‍ധിക്കുന്നകിന് കാരണമായി. ശക്തമായ കട രഹിത ബാലന്‍സ് ഷീറ്റ്, പണമൊഴുക്ക്, തുടര്‍ച്ചയായി നല്‍കുന്ന മികച്ച ലാഭവിഹിതം എന്നിവ ഓഹരിയിലുള്ള ഗുണങ്ങളാണ്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 14 ശതമാനം തിരുത്തലാണ് ഓഹരി വിലയിലുണ്ടായത്. 2023ല്‍ ഇതുവരെ 8 ശതമാനം തിരുത്തല്‍ നേരിട്ടു.


അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഷെയർഖാൻ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപങ്ങള്‍ നടത്തുന്നതിന് മുന്‍പ് നിങ്ങളുടെ സാമ്പത്തിക വിദഗ്‌ധന്റെ ഉപദേശം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റും ഇതെഴുതിയ ലേഖകനും ഉത്തരവാദികളല്ല.

ഈ ഓഹരിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇവിടെ അമർത്തുക.