image

23 Nov 2025 5:06 PM IST

News

എഐ ദുരുപയോഗം തടയണം; ജി 20 യിൽ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി

MyFin Desk

prime minister sets out ai safety standards
X

Summary

ഡീപ്‌ഫേക്കുകള്‍, കുറ്റകൃത്യങ്ങള്‍ എന്നിവയിലെ എഐ ഉപയോഗത്തെപ്പറ്റി പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്


ആഗോള തലത്തിൽ എഐ സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ്‌ഫേക്കുകള്‍, കുറ്റകൃത്യങ്ങള്‍, ഭീകര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ കൃത്രിമബുദ്ധി ഉപയോഗിക്കുന്നതുസംബന്ധിച്ചും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ജി 20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി മോദി.

ദുരുപയോഗം തടയുന്നതിനായി ആഗോളതലത്തില്‍ ഒരു കരാര്‍ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത എടുത്തുകാണിച്ചുകൊണ്ട്, അത് മനുഷ്യ മേല്‍നോട്ടം, രൂപകല്‍പ്പനയിലൂടെയുള്ള സുരക്ഷ, സുതാര്യത എന്നീ അടിസ്ഥാന തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.ആഫ്രിക്കയില്‍ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയാണ് ആതിഥേയത്വം വഹിച്ചത്.

2016-ലെ ഉഭയകക്ഷി സന്ദര്‍ശനത്തിനും പിന്നീട് 2018-ലും 2023-ലും നടന്ന രണ്ട് ബ്രിക്‌സ് ഉച്ചകോടികള്‍ക്കുമായി നടത്തിയ സന്ദര്‍ശനത്തിനു ശേഷമുള്ള പ്രധാനമന്ത്രി മോദിയുടെ ദക്ഷിണാഫ്രിക്കയിലേക്കുള്ള നാലാമത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്.

ജി20 ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍, ആഗോള വികസന മാനദണ്ഡങ്ങളെക്കുറിച്ച് ആഴത്തിലുള്ള പുനര്‍വിചിന്തനം നടത്തണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. മയക്കുമരുന്നും ഭീകരരുമായുള്ള ബന്ധത്തെ നേരിടുന്നതിനും ആഗോള ആരോഗ്യ സംരക്ഷണ പ്രതികരണ സംഘത്തെ രൂപീകരിക്കുന്നതിനും അദ്ദേഹം നിര്‍ദ്ദേശിച്ചു.