image

3 May 2023 7:16 AM GMT

News

പ‍‍ഞ്ചാ​ബ് ആൻഡ് സിന്ദ് ബാ​ങ്കി​ന്റെ നാലാം പാദ അറ്റാദായം 32 ശതമാനം ഉയർച്ചയിൽ

MyFin Bureau

punjab sind bank net profit growth
X

Summary

  • 2022-23ൽ മുഴുവൻ വർഷത്തേക്ക് അറ്റാദായം 26.37 ശതമാനം ഉയർന്ന് 1,313 കോടി രൂപയായി
  • അറ്റ എൻപിഎ 2.74 ശതമാനത്തിൽ നിന്നും 1.84 ശതമാനമായി കുറഞ്ഞു


2023 മാർച്ചിൽ അവസാനിച്ച പാദത്തിൽ പൊതുമേഖല സ്ഥാപനമായ പ‍ഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിന്റെ അറ്റാദായം 32 ശതമാനം വർദ്ധിച്ച് 457 കോടി രൂപയായി. 2021-22 ജനുവരി-മാർച്ച് പാദത്തിൽ ബാങ്കിന്റെ ലാഭം 346 കോടി രൂപയായിരുന്നു.

​ഒരു വർഷം മുൻപ് ബാങ്കി​ന്റെ എൻപിഎ നാലാം പാദത്തിൽ 12.17 ശതമാനത്തിൽ നിന്ന് 6.97 ശതമാനമായി കുറഞ്ഞതായി ബാങ്ക് സ്റ്റോക്ക് എക്സ്ചേ‍ഞ്ച് ഫയലിംങ്ങിൽ അറിയിച്ചു. ​

കൂടാതെ അറ്റ എൻപിഎ 2.74 ശതമാനത്തിൽ നിന്നും 1.84 ശതമാനമായി കുറഞ്ഞു.

പഞ്ചാബ് ആൻഡ് സിന്ദ് ബാങ്കിൻ്റെ അറ്റാദായം 2022-23ൽ മുഴുവൻ വർഷത്തേക്ക് 26.37 ശതമാനം ഉയർന്ന് 1,313 കോടി രൂപയായി; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ എക്കാലത്തെയും ഉയർന്ന അറ്റാദായമാണിത്. 2021-22ൽ 1039 കോടി രൂപയായിരുന്നു ബാങ്കന്റെ അറ്റാദായം.