12 April 2024 3:39 PM IST
Summary
- ഏപ്രില്‍ 12-ന് വ്യാപാര തുടക്കത്തില്‍ പിവിആര്‍-ഐനോക്‌സ് ഓഹരി 0.40 ശതമാനം മുന്നേറി 1415.35 രൂപയിലെത്തി
- കൂടുതല്‍ പ്രദര്‍ശനശാലകള്‍ തുറന്നു ദക്ഷിണേന്ത്യയില്‍ പിവിആര്‍-ഐനോക്‌സ് ചുവടുറപ്പിക്കുകയാണ്
- 2024 ഏപ്രില്‍ 10-ന് കൊച്ചിയിലെ ഫോറം മാളില്‍ പിവിആര്‍-ഐനോക്‌സ് 9 സ്‌ക്രീനുകള്‍ തുറന്നിരുന്നു
പ്രമുഖ തിയറ്റര്‍ ശൃംഖലയായ പിവിആര്‍-ഐനോക്‌സ് ദക്ഷിണേന്ത്യയിലെ തന്നെ വലിയ സിനിമാശാല ബെംഗളുരുവിലെ ഫീനിക്‌സ് മാള്‍ ഓഫ് ഏഷ്യയില്‍ തുറന്നതായി ഏപ്രില്‍ 11-ന് കമ്പനി പുറത്തിറക്കിയ കുറിപ്പില്‍ അറിയിച്ചു.
ഇതേ തുടര്‍ന്ന് ബിഎസ്ഇയില്‍ ഏപ്രില്‍ 12-ന് വ്യാപാര തുടക്കത്തില്‍ പിവിആര്‍-ഐനോക്‌സ് ഓഹരി 0.40 ശതമാനം മുന്നേറി 1415.35 രൂപയിലെത്തി.
ബെംഗളുരുവില്‍ തുറന്ന 14 സ്‌ക്രീന്‍ മെഗാപ്ലക്‌സ് മൂന്ന് പ്രീമിയം ഫോര്‍മാറ്റുകളാണ്. MX4D, ScreenX, and Insi-gnia എന്നിവയാണ് മൂന്ന് ഫോര്‍മാറ്റുകള്‍.
കൂടുതല്‍ പ്രദര്‍ശനശാലകള്‍ തുറക്കുന്നതിലൂടെ ദക്ഷിണേന്ത്യയില്‍ പിവിആര്‍-ഐനോക്‌സ് ചുവടുറപ്പിക്കുകയാണ്. ബെംഗളുരുവില്‍ 26 കേന്ദ്രങ്ങളിലായി പിവിആര്‍-ഐനോക്‌സിന് ഇപ്പോള്‍ 172 സ്‌ക്രീനുകളും, കര്‍ണാടകയില്‍ 37 കേന്ദ്രങ്ങളിലായി 219 സ്‌ക്രീനുകളുമുണ്ട് ഇപ്പോള്‍ കമ്പനിക്ക്.
ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ മൊത്തം 572 സ്‌ക്രീനുകളാണ് പിവിആര്‍-ഐനോക്‌സിനുള്ളത്.
ബെംഗളുരുവില്‍ പുതിയ സ്‌ക്രീന്‍ തുറന്നതോടെ ഇന്ത്യയിലെയും ശ്രീലങ്കയിലെയും 113 നഗരങ്ങളിലായി 1,741 സ്‌ക്രീനുകളുള്ള ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായി പിവിആര്‍-ഐനോക്‌സ് മാറിയിരിക്കുകയാണ്.
2024 ഏപ്രില്‍ 10-ന് കമ്പനി കൊച്ചിയിലെ ഫോറം മാളില്‍ 9 സ്‌ക്രീനുകള്‍ തുറന്നിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
