image

23 May 2023 3:15 PM IST

News

സ്വകാര്യ ഉപഭോഗവും ഗ്രാമീണ ഡിമാൻഡും വളർച്ചയ്ക്ക് ആധാരം: ആർബിഐ ലേഖനം

MyFin Desk

rbi article about private consumption and rural demand
X

Summary

  • ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലേഖനം എഴുതിയിരിക്കുന്നത്.
  • അരി വിലയിൽ കാര്യമായ തിരുത്തൽ ഉണ്ടാകും.


മുംബൈ: ഏപ്രിൽ-ജൂൺ ത്രൈമാസത്തിലെ ഇന്ത്യയുടെ വളർച്ച സ്വകാര്യ ഉപഭോഗം, ഗ്രാമീണ ഡിമാൻഡ് പുനരുജ്ജീവിപ്പിക്കൽ, ഉൽപ്പാദനത്തിൽ കാണുന്ന ഉയർച്ച എന്നിവയാൽ നയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്കിന്റെ ഒരു ലേഖനത്തിൽ പറയുന്നു.

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലേഖനം എഴുതിയിരിക്കുന്നത്.

എന്നാൽ, ലേഖനത്തിൽ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകൾ എഴുത്തുകാരുടേതാണെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്നില്ലെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലുള്ള വളർച്ചയുടെയും ഉയർന്ന പണപ്പെരുപ്പത്തിന്റെയും ക്രോസ് കറന്റുകളിലൂടെ കടന്നു പോകുമ്പോൾ ആഗോള സാമ്പത്തിക വിപണികളിൽ അസ്വസ്ഥകരമായ ഒരു ശാന്തത നിലനിൽക്കുന്നു..വ്യക്തമായ ബാങ്കിംഗ് നിയന്ത്രണവും മേൽനോട്ടവും ഡെപ്പോസിറ്റ് ഇൻഷുറൻസിന്റെ രൂപരേഖകളും സംബന്ധിച്ച് അധികാരികളിൽ നിന്നുള്ള സൂചനകൾക്കായി അവർ കാത്തിരിക്കുകയാണ്.

2023 ഏപ്രിലിലും മെയ് ആദ്യ പകുതിയിലും, ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങൾ 2022-23 അവസാന പാദത്തിൽ കണ്ട വേഗത തുടരുന്നതായി 'സാമ്പത്തികാവസ്ഥ' എന്ന ലേഖനത്തിൽ പറയുന്നു.

2021 നവംബറിനുശേഷം ആദ്യമായി 2023 ഏപ്രിലിൽ മൊത്തത്തിലുള്ള പണപ്പെരുപ്പം 5 ശതമാനത്തിൽ താഴെയായി. ശക്തമായ വായ്പാ വളർച്ചയുടെ സഹായത്താൽ കോർപ്പറേറ്റ് വരുമാനം സമവായ പ്രതീക്ഷകളെ മറികടക്കുന്നുണ്ടെന്നും, ബാങ്കിംഗ്, സാമ്പത്തിക മേഖലകൾ ശക്തമായ വരുമാന പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും, അത് പറഞ്ഞു.

2022-23ലെ ഖാരിഫ് വിപണന സീസണിലെയും 2023-24 റാബി വിപണനത്തിലെയും പ്രോത്സാഹജനകമായ സംഭവവികാസങ്ങളുടെ പിൻബലത്തിൽ നടക്കുന്ന ഗ്രാമീണ ഡിമാൻഡിലെ പുനരുജ്ജീവനത്തിന്റെ പിന്തുണയോടെ 2023-24ലെ ആദ്യ പാദത്തിലെ ജിഡിപി വളർച്ച സ്വകാര്യ ഉപഭോഗത്താൽ നയിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, സേവനങ്ങളിലെ സുസ്ഥിരമായ ഉയർച്ച, പ്രത്യേകിച്ച് കോൺടാക്റ്റ്-ഇന്റൻസീവ് സെക്ടറുകൾ, പണപ്പെരുപ്പ സമ്മർദങ്ങൾ നിയന്ത്രിക്കൽ എന്നിവയും അതിനെ പിന്തുണക്കും." ലേഖനം ചൂണ്ടിക്കാട്ടി.

ഗോതമ്പിന്റെ വിലയിടിവ്, എണ്ണകളുടെയും കൊഴുപ്പുകളുടെയും വിലയിലെ തുടർച്ചയായ അഞ്ചാമത്തെ പ്രതിമാസ ഇടിവ്, തുടർച്ചയായ മൂന്നാം മാസവും മുട്ടയുടെ വിലയിൽ വന്ന ഇടിവ് എന്നിവ 2023 ഏപ്രിലിലെ റീട്ടെയിൽ നാണയപ്പെരുപ്പം (ഉപഭോക്തൃ വില സൂചിക) പ്രതീക്ഷിച്ചതിലും മൃദുലമായി മാറുകയാണെന്ന് സൂചിപ്പിക്കുന്നതായി ലേഖനം പറയുന്നു.

പച്ചക്കറികളുടെയും പഴങ്ങളുടെയും വിലയും വേനൽക്കാലത്തെ ചൂടിനെ നന്നായി നേരിടുന്നു, മുന്കാല റെക്കോർഡിനേക്കാൾ അവയുടെയും വില വർധന കുറവാണ്.

മണ്ണെണ്ണ വില കുറയുന്നു, മാത്രമല്ല, പ്രധാന പണപ്പെരുപ്പം - ഭക്ഷണവും ഇന്ധനവും ഒഴികെയുള്ള ഉപഭോക്തൃ വില സൂചിക - കഴിഞ്ഞ 10 മാസത്തെ തുടർച്ചയായ ഉയർച്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ മൃദുവായി കാണപ്പെടുന്നു. സാധാരണയിലും മൂന്നിരട്ടി കൂടുതലുള്ള ബഫർ ശേഖരത്തിൽ നിന്നും വിൽക്കാൻ തുടങ്ങിയാൽ അരി വിലയിൽ കാര്യമായ തിരുത്തൽ ഉണ്ടാകും.

"ഏപ്രിലിലെ പണപ്പെരുപ്പത്തിൽ മൊത്തവിലയിലെ കുറവുകൾ മുന്നോട്ട് പോകുംതോറും ചില്ലറ പണപ്പെരുപ്പം മയപ്പെടുത്തുന്നതിന് കാരണമാകും," രചയിതാക്കൾ പറയുന്നു.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ലേഖനം എഫ്‌ഡിഐ ഇന്റലിജൻസിന്റെ (fDi Intelligence) റിപ്പോർട്ടിനെയും പരാമർശിക്കുന്നു, 2022 ലെ സെമികണ്ടക്ടർ വ്യവസായത്തിൽ എഫ്‌ഡിഐ സ്വീകർ ത്താക്കളിൽ യുഎസിനു തൊട്ടു പിന്നിൽ (33.8 ബില്യൺ യുഎസ് ഡോളർ) രണ്ടാമതായി ഇന്ത്യയാണ് (26.2 ബില്യൺ യുഎസ് ഡോളർ) നിലയുറപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു.

“വ്യവസായത്തെ വികസിപ്പിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി വളരെയധികം മൂലധന-ഇന്റൻസീവ് ആയിട്ടുള്ള ചിപ്പ് എഫ്ഡിഐ പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടക്കുന്നുണ്ട്,” ലേഖനം പറഞ്ഞു.