image

5 Dec 2023 3:28 PM IST

News

ക്ലോവ് ഡെന്റലില്‍ വന്‍ നിക്ഷേപവുമായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

MyFin Desk

qatar investment authority with huge investment in clove dental
X

Summary

ക്ലോവ് ഡെന്റലിന്റെ ബ്രാന്‍ഡ് നെയിമിനു കീഴില്‍ 400-ലധികം ഡെന്റല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്


ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) ഇന്ത്യയിലെ ഏറ്റവും വലിയ ടെക് അധിഷ്ഠിതഡെന്റല്‍ പ്ലാറ്റ്‌ഫോമായ ക്ലോവ് ഡെന്റലിന്റെ മാതൃ കമ്പനിയായ ഗ്ലോബല്‍ ഡെന്റല്‍ സര്‍വീസസില്‍ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തി.

ക്ലോവ് ഡെന്റലിന്റെ ബ്രാന്‍ഡ് നെയിമിനു കീഴില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും കമ്പനി നടത്തുന്നതുമായ 400-ലധികം ഡെന്റല്‍ ക്ലിനിക്കുകള്‍ കേരളത്തിൽ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യയിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയില്‍ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി അതിന്റെ പോര്‍ട്ട്‌ഫോളിയോയെ കൂടുതല്‍ വൈവിധ്യവത്കരിക്കാന്‍ നോക്കുകയാണ്. റീട്ടെയില്‍, റിയല്‍ എസ്‌റ്റേറ്റ് മേഖലകളിലും ഹരിത ഊര്‍ജ മേഖലകളിലും ഇന്ത്യയില്‍ അടുത്തിടെ വന്‍നിക്ഷേപമാണു ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി നടത്തിയത്. ഇതിനു ചുവടുപിടിച്ചാണ് ഇപ്പോള്‍ ക്ലോവ് ഡെന്റലിലും നിക്ഷേപം നടത്തുന്നത്.

നൂതന ആരോഗ്യ സംരക്ഷണ കമ്പനികളില്‍ ക്ലോവ് ഡെന്റല്‍ സമീപ വര്‍ഷങ്ങളില്‍ വന്‍നിക്ഷേപം നടത്തിയിട്ടുണ്ട്.