image

24 Nov 2023 4:11 PM IST

News

പിങ്ക് വോഡ്കയുമായി റാഡിക്കോ ഖൈതാന്‍

MyFin Desk

radico khaitan with pink vodka
X

Summary

  • തുടക്കത്തില്‍ യുപിയിലും ആസാമിലും പുറത്തിറക്കും
  • മുഴുവന്‍ വോഡ്ക വിഭാഗത്തിലുമായി ബ്രാന്‍ഡിന് 60 ശതമാനം വിപണിവിഹിതം


ഇന്ത്യയിലെ പ്രമുഖ ഐഎംഎഫ്എല്‍ (ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്കർ ) കമ്പനിയായ റാഡിക്കോ ഖൈതാന്‍ അവരുടെ ഏറ്റവും പോപ്പുലർ ബ്രാൻഡായ ``മാജിക് മൊമെന്റ്‌സ്' വോഡ്ക യുടെ റീമിക്‌സ് വിഭാഗത്തിലെ പുതിയ രൂപമായ ``പിങ്ക്'' ന്റെ ലോഞ്ച് പ്രഖ്യാപിച്ചു.നിറവും രുചിയുമുള്ള മദ്യ വിഭാഗത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായാണ് പുതിയ ഉല്‍പ്പന്നം വിപണിയിലിറക്കിയതെന്നു കമ്പനി പറഞ്ഞു.

പ്രീമിയം സെഗ്മെന്റില്‍ മാജിക് മൊമെന്റ്സ് റീമിക്സ് ഫ്‌ലേവറുകള്‍ക്ക് മുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഇത് തുടക്കത്തില്‍ യുപിയിലും അസമിലും ലോഞ്ച് ചെയ്യുകയും അടുത്ത 2-3 പാദങ്ങളില്‍ പാന്‍ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.

മാജിക് മൊമെന്റ്സ് വോഡ്ക 2023 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ച് ദശലക്ഷം കെയ്‌സുകളുടെ വില്‍പ്പന എന്ന നാഴികക്കല്ല് കൈവരിച്ചു. ഇതില്‍ മാജിക് മൊമെന്റ്സ് റീമിക്സ് സീരീസ്, മാജിക് മൊമെന്റ്സ് വെര്‍വ് ഉല്‍പ്പന്ന ശ്രേണി, മാജിക് മൊമെന്റ്സ് ഡാസില്‍, മാജിക് മൊമെന്റ്സ് വോഡ്ക കോക്ക്ടെയിലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മുഴുവന്‍ വോഡ്ക വിഭാഗത്തിലുമായി ബ്രാന്‍ഡിന് 60 ശതമാനം വിപണിവിഹിതം ഉണ്ട്.

ഇന്ന് മാജിക് മൊമെന്റ്‌സ് ആഗോളതലത്തില്‍ ഏഴാമത്തെ വലിയ വോഡ്കയാണ്. ഉയര്‍ന്ന നിലവാരമുള്ളതും ആകര്‍ഷകവുമായ രുചി അനുഭവം നല്‍കുന്ന ഒരു വോഡ്ക അവതരിപ്പിക്കുന്നതില്‍ കമ്പനി സന്തുഷ്ടരാണെന്ന് റാഡിക്കോ ഖൈതാന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അമര്‍ സിന്‍ഹ പറഞ്ഞു. കറുത്ത മള്‍ബറി, എല്‍ഡര്‍ഫ്‌ലവര്‍, റാസ്‌ബെറി എന്നിവയുടെ സ്വാഭാവിക രുചികള്‍ ഉപയോഗിച്ച് രൂപപ്പെടുത്തിയ ഈ വേരിയന്റ്, വിശാലമായ ഉപഭോക്തൃ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ഒരു വേറിട്ട രുചി പ്രദാനം ചെയ്യുന്നു, സിൻഹ അവകാശപ്പെടുന്നു