25 Oct 2023 3:44 PM IST
Summary
- ' തലൈവര്‍ 170 ' എന്നാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്ന പുതിയ ചിത്രത്തിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്
- വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്
- ടി.ജെ. ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്
ഇന്ത്യന്‍ സിനിമയിലെ രണ്ട് പ്രതിഭാസങ്ങളായ അമിതാഭ് ബച്ചനും രജനികാന്തും ഒരുമിക്കുന്നു. 33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നത്. ഇതിന്റെ സന്തോഷം എക്‌സ് എന്ന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ചിരിക്കുകയാണ് രജനി.
ഹം എന്ന ബോളിവുഡ് ചിത്രത്തിലാണ് രജനിയും അമിതാഭ് ബച്ചനും അവസാനമായി അഭിനയിച്ചത്. അതിനു മുന്‍പ് അന്ധാ കാനൂന്‍, ഗെരാഫ്തര്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
' തലൈവര്‍ 170 ' എന്നാണ് ഇരുവരും ഒന്നിക്കാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.
വിവിധ ഭാഷകളിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബട്ടി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദഷറ വിജയന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. അനിരുദ്ധിന്റേതാണ് സംഗീതം. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മാതാക്കള്‍.
ടി.ജെ. ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
' 33 വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മെന്റര്‍, പ്രതിഭാസം ശ്രീ. അമിതാഭ് ബച്ചനൊപ്പം ഞാന്‍ വീണ്ടും പ്രവര്‍ത്തിക്കുകയാണ്. എന്റെ ഹൃദയം സന്തോഷത്താല്‍ മിടിക്കുന്നു ' എന്നാണ് ' ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇന്ന് രജനികാന്ത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ സന്തോഷം അറിയിച്ചത്.
പഠിക്കാം & സമ്പാദിക്കാം
Home
