image

28 April 2025 8:56 PM IST

News

100 ,200 രൂപാ നോട്ടുകള്‍ ഇനി എല്ലാ എ.ടി.എമ്മിലും; നോട്ടുകള്‍ മെഷീനില്‍ നിറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം

MyFin Desk

100 ,200 രൂപാ നോട്ടുകള്‍ ഇനി എല്ലാ എ.ടി.എമ്മിലും; നോട്ടുകള്‍ മെഷീനില്‍ നിറയ്ക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശം
X

എടിഎമ്മുകളിൽ 100 , 200 നോട്ടുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ എ.ടി.എമ്മുകളിൽ ലഭ്യമാകുന്നതോടെ ആളുകൾക്ക് ഇടപാടുകളിലെ ബുദ്ധിമുട്ടിൽ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാകും.

ഏറെക്കാലമായി ബാങ്കുകളുടെ എടിഎമ്മുകളിൽ അഞ്ഞൂറിൻ്റെ നോട്ടുകൾ മാത്രമാണുണ്ടായിരുന്നത്. ഇതുമൂലം വിപണിയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർക്കായിരുന്നു ഏറ്റവുമാധികം ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇടപാടുകളുടെ എണ്ണം കൂടുന്നതിനാൽ തന്നെ 20, 50,100 നോട്ടുകൾക്കും വലിയ ക്ഷാമം നേരിട്ടിരുന്നു. ഇത് കണക്കിലെടുത്താണ് എടിഎം മെഷീനുകളിൽ അഞ്ഞൂറിനൊപ്പം ഇരുനൂറിൻ്റെയും നൂറിൻ്റെയും നോട്ടുകൾ കൂടി വെക്കാൻ ആർബിഐ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.