3 April 2024 3:27 PM IST
Summary
- സൈബര്‍ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം
- 'ഡിജിറ്റ' എന്ന പേരിലുള്ള സംവിധാനമാണ് ആര്‍ബിഐ അവതരിപ്പിക്കുന്നത്
അനധികൃത ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക്.
സൈബര്‍ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ ട്രസ്റ്റ് ഏജന്‍സി അഥവാ 'ഡിജിറ്റ' എന്ന പേരിലുള്ള സംവിധാനമാണ് ആര്‍ബിഐ രാജ്യത്ത് അവതരിപ്പിക്കുന്നത്.
അനധികൃത ലോണ്‍ ആപ്പുകളെ തടയാന്‍ ഡിജിറ്റ സംവിധാനത്തിന് കഴിയുമെന്നാണ് കരുതുന്നത്. കൂടാതെ ഇത്തരം ആപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന ഏജന്‍സിയായി ഡിജിറ്റ പ്രവര്‍ത്തിക്കും.
ഏജന്‍സിയുടെ നിലവാര പരിശോധനയില്‍ പരാജയപ്പെടുന്ന ആപ്പുകളെ അനധികൃതമെന്ന് മുദ്രകുത്തും. അനധികൃത ലോണ്‍ ആപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരവും ഡിജിറ്റയ്ക്ക് ഉണ്ടായിരിക്കും. വെരിഫിക്കേഷന്‍ നടത്തുന്നത് ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സുതാര്യത കൈവരിക്കാനും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ സുരക്ഷിതമാക്കാനും സഹായകമാകും.
ഡിജിറ്റ രംഗത്തെത്തുന്നതോടെ ലോണ്‍ ആപ്പുകളുടെ തട്ടിപ്പുകള്‍ തടയാന്‍ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ 442 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളുടെ വിവരങ്ങള്‍ ആര്‍ബിഐ കേന്ദ്ര ഐടി മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.
2022 മുതല്‍ 2023 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 2200 ഡിജിറ്റല്‍ ലോണ്‍ ആപ്പുകളെ ആപ്പ് സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കിയിരുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
