6 Jan 2024 10:24 AM IST
Summary
- ഒരാള്‍ക്ക് ഒരു സമയം 20,000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ അനുവാദമുള്ളത്
- 2023 മെയ് 19-നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്
- പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളില്‍ 97.38 ശതമാനവും ആര്‍ബിഐയില്‍ തിരിച്ചെത്തി
പോസ്റ്റ് ഓഫീസുകള്‍ വഴിയും 2000 രൂപ നോട്ടുകള്‍ മാറ്റാമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു.
2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനായി ആളുകള്‍ ആര്‍ബിഐ ഓഫീസുകളില്‍ നിര നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്.
രാജ്യത്തുള്ള ഏതൊരു തപാല്‍ ഓഫീസുകളില്‍ നിന്നും ആര്‍ബിഐയുടെ 19 ഇഷ്യു ഓഫീസുകളിലേക്ക് 2000 രൂപയുടെ നോട്ടുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനായി അയയ്ക്കാമെന്ന് ആര്‍ബിഐ വെബ്‌സൈറ്റില്‍ അറിയിച്ചു.
ഓണ്‍ലൈനില്‍ ലഭ്യമായ അപേക്ഷാ ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസില്‍ നിന്ന് ആര്‍ബിഐയുടെ 19 ഇഷ്യു ഓഫീസിലേക്കാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ അയയ്‌ക്കേണ്ടത്.
ഒരാള്‍ക്ക് ഒരു സമയം 20,000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ അനുവാദമുള്ളത്.
2023 മെയ് 19-നാണ് 2000 രൂപയുടെ കറന്‍സി നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ പ്രഖ്യാപിച്ചത്. നിലവില്‍, പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപാ നോട്ടുകളില്‍ 97.38 ശതമാനവും ആര്‍ബിഐയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
