image

9 May 2023 2:45 AM GMT

Premium

2023 മാർച്ച് അവസാനം ആർബിഐയുടെ പക്കലുള്ളത് 794.64 ടൺ സ്വർണശേഖരം

MyFin Desk

2023 മാർച്ച് അവസാനം ആർബിഐയുടെ പക്കലുള്ളത് 794.64 ടൺ സ്വർണശേഖരം
X

Summary

  • വിദേശനാണ്യ കരുതൽ ശേഖരം 2023 മാർച്ച് 31 ന് $578.45 ബില്യൺ
  • വിദേശനാണ്യ കരുതൽ ശേഖരം യുഎസ് ഡോളറിൽ നിർവചിക്കപ്പെടുന്നു


മുംബൈ: റിസർവ് ബാങ്കിന്റെ സ്വർണ കരുതൽ ശേഖരം 2023 മാർച്ച് അവസാനത്തോടെ 34.22 ടൺ വർധിച്ച് 794.64 ടണ്ണിൽ എത്തിയതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.

2022 മാർച്ച് അവസാനം റിസർവ് ബാങ്കിന്റെ പക്കൽ 760.42 മെട്രിക് ടൺ സ്വർണമാണ് (11.08 മെട്രിക് ടൺ സ്വർണ നിക്ഷേപം ഉൾപ്പെടെ) ഉണ്ടായിരുന്നത്.

"2023 മാർച്ച് അവസാനത്തോടെ, റിസർവ് ബാങ്ക് 794.64 മെട്രിക് ടൺ സ്വർണം (56.32 മെട്രിക് ടൺ സ്വർണ്ണ നിക്ഷേപം ഉൾപ്പെടെ) കൈവശം വച്ചിട്ടുണ്ട്," ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ് മാനേജ്‌മെന്റിനെക്കുറിച്ചുള്ള അർദ്ധവാർഷിക റിപ്പോർട്ട്: ഒക്ടോബർ 2022 - മാർച്ച് 2023-ൽ സെൻട്രൽ ബാങ്ക് പറയുന്നു.

ഇതിൽ 437.22 ടൺ സ്വർണം വിദേശത്ത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റ്സിന്റെയും (ബിഐഎസ്) സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുമ്പോൾ, ആഭ്യന്തരമായി 301.10 ടൺ സ്വർണമാണ് സൂക്ഷിച്ചിരിക്കുന്നത്.

മൂല്യത്തിന്റെ അടിസ്ഥാനത്തിൽ (USD), മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിലെ സ്വർണ്ണത്തിന്റെ വിഹിതം 2022 സെപ്തംബർ അവസാനത്തിലെ ഏകദേശം 7.06 ശതമാനത്തിൽ നിന്ന് 2023 മാർച്ച് അവസാനത്തോടെ ഏകദേശം 7.81 ശതമാനമായി ഉയർന്നതായി റിപ്പോർട്ട് പറയുന്നു.

അർദ്ധവർഷ കാലയളവിൽ, കരുതൽ ശേഖരം 2022 സെപ്റ്റംബർ അവസാനമുള്ള 532.66 ബില്യൺ ഡോളറിൽ നിന്ന് 2023 മാർച്ച് അവസാനത്തോടെ 578.45 ബില്യൺ ഡോളറായി ഉയർന്നു.

വിദേശനാണ്യ കരുതൽ ശേഖരത്തിൽ (forex reserves) വിദേശ കറൻസി ആസ്തികൾ (എഫ്‌സി‌എ, foreign currency assets), സ്വർണ്ണം, പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ (SDR), അന്താരാഷ്ട്ര നാണയ നിധിയിലെ (IMF) കരുതൽ ട്രാഞ്ച് സ്ഥാനം (reserve tranche position) എന്നിവ ഉൾപ്പെടുന്നു.

യുഎസ് ഡോളറും യൂറോയും ഇടപെടൽ കറൻസികളാണെങ്കിലും വിദേശ കറൻസി ആസ്തികൾപ്രധാന കറൻസികളിൽ നിലനിർത്തുന്നുവെങ്കിലും, വിദേശനാണ്യ കരുതൽ ശേഖരം യുഎസ് ഡോളറിലാണ് നിർവചിക്കപ്പെടാറുള്ളത്..

പ്രധാനമായും ആർ‌ബി‌ഐയുടെ വിദേശ നാണയം വാങ്ങലും വിൽക്കലും, വിദേശ നാണയ ശേഖരം വിനിയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനം, കേന്ദ്ര ഗവൺമെന്റിന്റെ ബാഹ്യ സഹായ രസീതുകൾ (external aid receipts), ആസ്തികളുടെ പുനർമൂല്യനിർണയം (revaluation of the assets) മൂലമുള്ള മാറ്റങ്ങൾ എന്നിവയെ ആശ്രയിച്ചാണ് വിദേശ കറൻസി ആസ്തികളിലെ ചലനങ്ങൾ നടക്കുന്നത്. .

2023 മാർച്ച് അവസാനത്തെ കണക്കുകൾ പ്രകാരം, മൊത്തം വിദേശ കറൻസി ആസ്തിയായ 509.69 ബില്യൺ യുഎസ് ഡോളറിൽ, 411.65 ബില്യൺ ഡോളർ സെക്യൂരിറ്റികളിലും, 75.51 ബില്യൺ ഡോളർ മറ്റ് സെൻട്രൽ ബാങ്കുകളിലും ബാങ്ക് ഓഫ് ഇന്റർനാഷണൽ സെറ്റിൽമെന്റുകളിലും (ബിഐഎസ്), ബാക്കി 22.52 ബില്യൺ ഡോളർ വിദേശത്തുള്ള വാണിജ്യ ബാങ്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്.