image

2 April 2024 11:57 AM IST

News

റിസര്‍വ് ബാങ്കിന് 90 വയസ്സ്; 90 രൂപയുടെ നാണയം പുറത്തിറക്കി

MyFin Desk

റിസര്‍വ് ബാങ്കിന് 90 വയസ്സ്; 90 രൂപയുടെ നാണയം പുറത്തിറക്കി
X

Summary

99.99 ശതമാനം വെള്ളിയില്‍ നിർമ്മിച്ച നാണയത്തിന് 40 ഗ്രാമാണ് ഭാരം


റിസര്‍വ് ബാങ്കിന്റെ 90-ാം വാര്‍ഷികത്തോടുനുബന്ധിച്ച് 90 രൂപയുടെ നാണയം പുറത്തിറക്കി.

ആര്‍ബിഐയുടെ പ്രവര്‍ത്തന ചരിത്രത്തിന്റെ പ്രതീകമായ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചൂ.

99.99 ശതമാനം വെള്ളിയില്‍ നിർമ്മിച്ച നാണയത്തിന് 40 ഗ്രാമാണ് ഭാരം.

സിംഹത്തെ ആലേഖനം ചെയ്ത ആര്‍ബിഐയുടെ ചിഹ്നത്തോടൊപ്പം നാണയത്തിന്റെ നടുവിലായി 'ആര്‍ബിഐ@90' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

അശോകസ്തംഭത്തൊടൊപ്പം സത്യമേവ ജയതേ-എന്നും നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

1934ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്‌ട് പ്രകാരമാണ് ആർബിഐ നിലവില്‍ വന്നത്. 1935 ഏപ്രില്‍ ഒന്നു മുതലാണ് ആർബിഐ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചത്.