image

25 April 2024 10:55 AM GMT

News

ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ

MyFin Desk

ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ
X

Summary

  • തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് റോയിട്ടേഴ്‌സ് സർവെ.
  • പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു.​


ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ. യുവജനങ്ങൾക്ക് വേണ്ടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും സർ​വെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.

ഏപ്രിൽ 16 മുതൽ 23 വരെ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ പങ്കെടുത്ത 26ൽ 15 സാമ്പത്തിക വിദഗ്ദരും ഇന്ത്യയിൽ തൊഴിലില്ലായമ വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 8 പേർ ഗ്രാമീണ ഉപഭോഗവും, രണ്ട് പേർ വിലക്കയറ്റവും, ഒരാൾ പട്ടിണിയും വർധിക്കുമെന്നും അഭിപ്രായപ്പെട്ടു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു.​

2013-14 വർഷത്തിൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022-23 ലെത്തിയപ്പോൾ വെറും 3.2 ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബർ ഫോഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.6% ആയിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നത് ഇന്ത്യയെ പിടിച്ചുലക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.