image

27 March 2024 7:15 AM GMT

News

50-ലധികം ബ്രാന്‍ഡ് ഡീലുകളില്‍ ഏര്‍പ്പെട്ട് റൈസ് വേള്‍ഡ് വൈഡ്

MyFin Desk

50-ലധികം ബ്രാന്‍ഡ് ഡീലുകളില്‍ ഏര്‍പ്പെട്ട് റൈസ് വേള്‍ഡ് വൈഡ്
X

Summary

  • ഡ്രീം11 നാല്‌ ഐപിഎല്‍ ടീമുകളുടെ ഫ്രണ്ട്-ഓഫ്-ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വന്തമാക്കിയിരുന്നു
  • ടീമംഗങ്ങള്‍ ധരിക്കുന്ന ജേഴ്‌സിയുടെ മുന്‍ഭാഗം (ഫ്രണ്ട്-ഓഫ്-ജേഴ്‌സി) ഓരോ ടീമിന്റെയും (ഫ്രാഞ്ചൈസി) വിലപ്പെട്ട സ്വത്തായിട്ടാണ് കണക്കാക്കുന്നത്
  • 100 കോടി രൂപയിലധികം മൂല്യം വരുന്ന അഞ്ച് ഫ്രണ്ട്-ഓഫ്-ജേഴ്‌സി ഇടപാടുകള്‍ക്ക് കമ്പനി സൗകര്യമൊരുക്കി


ഐപിഎല്‍ 2024 ടൂര്‍ണമെന്റിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് കമ്പനിയായ റൈസ് വേള്‍ഡ് വൈഡ് 50-ലധികം ബ്രാന്‍ഡ് ഡീലുകളിലേര്‍പ്പെട്ടു.

100 കോടി രൂപയിലധികം മൂല്യം വരുന്ന അഞ്ച് ഫ്രണ്ട്-ഓഫ്-ജേഴ്‌സി ഇടപാടുകള്‍ക്ക് കമ്പനി സൗകര്യമൊരുക്കി.

ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന ടീമംഗങ്ങള്‍ ധരിക്കുന്ന ജേഴ്‌സിയുടെ മുന്‍ഭാഗം (ഫ്രണ്ട്-ഓഫ്-ജേഴ്‌സി) ഓരോ ടീമിന്റെയും (ഫ്രാഞ്ചൈസി) വിലപ്പെട്ട സ്വത്തായിട്ടാണ് കണക്കാക്കുന്നത്. പ്രതിവര്‍ഷം 20 കോടി രൂപയാണ് അതിനായി ചെലവഴിക്കുന്നത്.

സാധാരണയായി ഒരു ജഴ്‌സിയുടെ മുന്‍ഭാഗത്ത് ടീമിന്റെ പേരും ജഴ്‌സിയുടെ പിന്‍ഭാഗത്ത് ടീമംഗത്തിന്റെ പേരുമാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഡ്രീം11 എന്ന ഫാന്റസി സ്‌പോര്‍ട്‌സ് പ്ലാറ്റ്‌ഫോം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ഐപിഎല്‍ ടീമുകളുടെ ഫ്രണ്ട്-ഓഫ്-ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പുകള്‍ സ്വന്തമാക്കിയിരുന്നു.

2008-ലാണ് ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിച്ചത്. അതിനു ശേഷം ഐപിഎല്ലിന്റെ ബ്രാന്‍ഡ് മൂല്യത്തില്‍ ഇതുവരെയായി 433 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.