2 Aug 2023 5:56 AM IST
Summary
50 സിസിക്കും 750 സിസിക്കും ഇടയിലുള്ള മോട്ടോര്‍ സൈക്കിളിന്റെ വില്‍പ്പനയില്‍ ഇന്ത്യ, കൊറിയ, യുകെ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡാണ് റോയല്‍ എന്‍ഫീല്‍ഡ്. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ 2025 ല്‍ പുറത്തിറങ്ങും.
കൂടുതൽ ചെത്ത് വണ്ടികൾ ഇറക്കിയും, വിതരണ ശ്രിംഘലകൾ വ്യാപിപ്പിച്ചും, അസംബ്ലി സെന്ററുകളുടെ എണ്ണം കൂട്ടിയും വിദേശ വിപണിയിൽ കൂടുതല്‍ ദൂരം താണ്ടാൻ റോയല്‍ എന്‍ഫീല്‍ഡ്. ഐഷര്‍ മോട്ടോര്‍സ് ലിമിറ്റഡിന്റെ (ഇഎംഎല്‍) ഒരു വിഭാഗമായ എന്‍ഫീല്‍ഡ്, 250 സിസിക്കും 750 സിസിക്കും ഇടയിലുള്ള മോട്ടോര്‍ സൈക്കിളിന്റെ വില്‍പ്പനയില്‍ ഇപ്പോൾ ഇന്ത്യ, കൊറിയ, യുകെ എന്നിവിടങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രാന്‍ഡാണ്. ചെന്നൈ ആസ്ഥാനമായ ഈ ബ്രാൻഡിന് തായ്‌ലന്‍ഡില്‍ രണ്ടാം സ്ഥാനവും, ഫ്രാന്‍സ്, ഇറ്റലി, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ മൂന്നാം സ്ഥാനവുമാണ്. അമേരിക്കയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ വിപണി പങ്കാളിത്തം ഏഴ് ശതമാനത്തിനു മുകളിലാണ്. ഏഷ്യ-പസഫിക്, യൂറോപ്പ്, പശ്ചിമ ഏഷ്യ എന്നിവിടങ്ങളില്‍ ഒമ്പത് ശതമാനത്തിനടുത്തും വിപണി പങ്കാളിത്തമുണ്ട്.
'അന്താരാഷ്ട്ര ബിസിനസില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ഞങ്ങള്‍ക്കായി. 2022-23 വര്‍ഷത്തില്‍ കയറ്റുമതിയില്‍ 1,00,000 എന്ന നാഴികക്കല്ല് മറികടക്കാന്‍ കഴിഞ്ഞു. ഇത് ഞങ്ങളെ സംബന്ധിച്ച് പോസിറ്റീവായ കാര്യമാണെന്നും,' ഇഎംഎല്‍ എംഡിയും സിഇഒയുമായ സിദ്ധാര്‍ത്ഥ് ലാല്‍ പറഞ്ഞു. കൂടാതെ മോട്ടോര്‍സൈക്കിളുകളുടെ ശക്തമായ നിര, പ്രീമിയം സ്റ്റോറുകളുടെ ശൃംഖല വിപുലീകരിക്കുന്നതും, ലോകമെമ്പാടുമുള്ള റീട്ടെയില്‍ ടച്ച് പോയിന്റുകളും രാജ്യാന്തര വിപണികളിലെ വളര്‍ച്ചയ്ക്ക് ഞങ്ങള്‍ക്ക് വലിയൊരു അവസരം തരുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
വര്ഷങ്ങളായി ഇന്ത്യന്‍ വിപണിയായിരുന്നു റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രധാന ലക്ഷ്യം. എന്നാൽ കഴിഞ്ഞ അഞ്ചു വര്‍ഷമായി അന്താരാഷ്ട്ര വില്‍പ്പന അഞ്ചിരട്ടി വര്‍ധിച്ചു. അതോടൊപ്പം പ്രധാന വിപണികളിലെ വിപണി പങ്കാളിത്തവും വര്‍ധിച്ചു. 2023 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ അന്താരാഷ്ട്ര വരുമാനം2,080 കോടി രൂപയ്ക്ക് മുകളിലായിരുന്നുവെന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വിദ്യ ശ്രീനിവാസന്‍ വ്യക്തമാക്കി. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രോണിക് വെഹിക്കിള്‍ 2025 ല്‍ പുറത്തിറങ്ങും.
പഠിക്കാം & സമ്പാദിക്കാം
Home
