image

3 Jan 2024 2:27 PM IST

News

റെയില്‍ ഓഹരി മുന്നേറി

MyFin Desk

rail stocks advanced
X

Summary

  • 123 കോടി രൂപയുടെ ഓര്‍ഡറിന് കെആര്‍ഡിസിഎല്‍ -ആര്‍വിഎന്‍എല്‍ സംയുക്ത സംരംഭത്തിന്
  • ആര്‍വിഎന്‍എല്ലിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപയുടെ ധനസഹായം നല്‍കും


വര്‍ക്കല ശിവഗിരി റെയില്‍വേ സ്‌റ്റേഷന്‍ പുനര്‍വികസിപ്പിക്കാന്‍ 123 കോടി രൂപയുടെ ഓര്‍ഡറിന് കെആര്‍ഡിസിഎല്‍ -ആര്‍വിഎന്‍എല്‍ സംയുക്ത സംരംഭത്തിന് ലെറ്റര്‍ ഓഫ് അവാര്‍ഡ് (എല്‍ഒഎ) ലഭിച്ചതിനെത്തുടര്‍ന്ന് റെയില്‍ വികാസ് നിഗത്തിന്റെ (ആര്‍വിഎന്‍എല്‍) ഓഹരികള്‍ ബിഎസ്ഇയില്‍ ഇന്ന് (ജനുവരി 3) തുടക്ക വ്യാപാരത്തില്‍ 3 ശതമാനം ഉയര്‍ന്ന് 186 രൂപയിലെത്തി.

ആര്‍ഇസിയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവച്ചതായും ആര്‍വിഎന്‍എല്‍ 2024 ജനുവരി 2 ന് ബിഎസ്ഇയില്‍ സമര്‍പ്പിച്ച പ്രത്യേക ഫയലിംഗില്‍ അറിയിച്ചു.

ആര്‍വിഎന്‍എല്ലിന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ആര്‍ഇസി ധനസഹായം നല്‍കും.

മള്‍ട്ടി-മോഡല്‍ ലോജിസ്റ്റിക്‌സ് ഹബ്ബുകള്‍, റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍, റോഡ്, തുറമുഖം, മെട്രോ പദ്ധതികള്‍ എന്നിവയുള്‍പ്പെടെ നിരവധി പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് ആര്‍ഇസി-ആര്‍വിഎന്‍എല്‍ കരാറിലുള്ളത്.