16 Nov 2025 10:26 AM IST
Summary
തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും
ശബരിമല മണ്ഡല കാലവുമായി ബന്ധപ്പെട്ടുള്ള സര്‍വീസുകള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെഎസ്ആര്‍ടിസി. കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും പമ്പയിലേക്കും, എരുമേലിയിലേക്കും പ്രത്യേക സര്‍വീസുകളും നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നതിനായി അഞ്ഞൂറോളം ബസ്സുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
140 നോണ്‍ എസി ബസുകളും 30 എസി ലോ ഫ്‌ലോര്‍ ബസ്സുകളും ഷോര്‍ട്ട് വീല്‍ ബസുകളും മറ്റ് ദീര്‍ഘദൂര സര്‍വീസുകളുമായി 203 ബസ്സുകള്‍ പമ്പയിലും നിലയ്ക്കലുമായി മാത്രം സര്‍വീസിന് തയ്യാറാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബസ്സുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും.
കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും അയ്യപ്പഭക്തരുടെ ആവശ്യപ്രകാരം തിരക്കനുസരിച്ച് സ്‌പെഷ്യല്‍ സര്‍വീസുള്‍ നടത്തുന്നതാണ്.
കൂടാതെ കൊട്ടാരക്കര, തിരുവനന്തപുരം സെന്‍ട്രല്‍, കോട്ടയം, കായംകുളം, ഗുരുവായൂര്‍, ചെങ്ങന്നൂര്‍, തിരുവല്ല, എറണാകുളം എന്നീ യൂണിറ്റുകളില്‍ നിന്നടക്കം എല്ലാ യൂണിറ്റുകളില്‍ നിന്നും മതിയായ യാത്രക്കാരുള്ള പക്ഷം ചാര്‍ട്ടേഡ് ട്രിപ്പുകളും പ്രത്യേക സര്‍വീസുകളും ഓപ്പറേറ്റ് ചെയ്യും.
സര്‍വീസുകള്‍ക്കിടയില്‍ വാഹനങ്ങളില്‍ ആകസ്മികമായി ഉണ്ടാകാവുന്ന കേടുപാടുകള്‍ പോലും വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അടിയന്തര സഹായത്തിന് കെഎസ്ആര്‍ടിസിയുടെ ആംബുലന്‍സ് വാനും പമ്പയില്‍ ലഭ്യമാക്കും.
സര്‍വീസുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഇതിനോടകം ലഭ്യമാക്കിയിട്ടുണ്ട്. പമ്പിലേക്കും തിരിച്ചും ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ലഭ്യമാക്കും.
കേരളത്തിലെ എല്ലാ ബസ് സ്റ്റേഷനുകളില്‍ നിന്നും കെഎസ്ആര്‍ടിസിബഡ്ജറ്റ് ടൂറിസത്തിന്റെ ശബരിമല തീര്‍ത്ഥാടന പാക്കേജ് ട്രിപ്പുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
