image

28 Dec 2025 5:29 PM IST

News

Sabarimala News ; ശബരിമലയില്‍ ഇത്തവണയും റെക്കോഡ് വരുമാനം

MyFin Desk

increase in sabarimala revenue
X

Summary

332.77 കോടി രൂപയാണ് ഇത്തവണ വരുമാനമായി ലഭിച്ചത്. ഇതില്‍ 83.17കോടി രൂപ കാണിക്കയായി ലഭിച്ചതാണ്.


കഴിഞ്ഞവര്‍ഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ ആകെ വരുമാനം. ഇത്തവണ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും ശബരിമലയില്‍ വരുമാനം വര്‍ധിച്ചു. ഇത്തവണ ശബരിമല തീര്‍ഥാടകരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനയുണ്ടാട്ടുണ്ട്.

ശബരിമല ദര്‍ശനം

ശനിയാഴ്ച ഉച്ചവരെ എത്തിയത് 30,56,871 അയ്യപ്പ ഭക്തരാണ്. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയില്‍ 32,49,756 പേര്‍ എത്തി. ഇത്തവണ ഏറ്റവും കൂടുതല്‍ ആളുകള്‍ ദര്‍ശനത്തിനെത്തിയത് ശബരിമല നട തുറന്ന് നാലുദിവസം പിന്നിട്ട നവംബര്‍ 19നാണ്. 1,02,299 പേരാണ് ഈ ദിവസം എത്തിയത്. ഏറ്റവും കുറവ് ഭക്തര്‍ എത്തിയത് ഡിസംബര്‍ 12നാണ്. 49,738 ഭക്താരാണ് ഈ ദിവസം എത്തിയത്.

തങ്കഅങ്കി ഘോഷയാത്രയും മണ്ഡലപൂജയും കണക്കിലെടുത്ത് കഴിഞ്ഞ മൂന്നുദിവസമായി തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു.

മണ്ഡലകാലം ശനിയാഴ്ച്ച അവസാനിച്ചു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. പിന്നെ ജനുവരി 14നാണ് മകരവിളക്ക്