image

19 Oct 2025 2:31 PM IST

News

500 കോടിയുടെ രണ്ടാം അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു

MyFin Desk

500 കോടിയുടെ രണ്ടാം അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് പ്രഖ്യാപിച്ചു
X

Summary

സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ പുനഃസജ്ജീകരണത്തിന് വിധേയമാകുമ്പോഴാണ് എ വി എഫ് 2 ആരംഭിക്കുന്നത്


രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ അര്‍ത്ഥ ഇന്ത്യ വെഞ്ചേഴ്‌സ് 100 കോടിയുടെ ഗ്രീന്‍ ഷൂ ഓപ്ഷനുകള്‍ ഉള്‍പ്പെടെ മൊത്തം 500 കോടി സമാഹരണം ലക്ഷ്യമിടുന്ന അര്‍ത്ഥ വെഞ്ചര്‍ ഫണ്ട് 2 പ്രഖ്യാപിച്ചു. ആദ്യ ക്ലോസില്‍ 250 കോടി സമാഹരിച്ചതായും കമ്പനി അറിയിച്ചു.

നിക്ഷേപകര്‍ക്ക് അര്‍ത്ഥയുടെ മുന്‍കാല നേട്ടങ്ങളുടെ ചരിത്രവും തന്ത്ര വൈദഗ്ദ്ധ്യത്തിലുള്ള ദൃഢ വിശ്വാസവുമാണ് ഫണ്ടിന്റെ 50% ആരംഭത്തില്‍തന്നെ നേടാനായത്. പ്രീമിയം കണ്‍സംഷന്‍, ഫിന്‍ ടെക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍, അപ്ലൈഡ് എ ഐ, ഡീപ് ടെക് എന്നീ 4 വിഷയങ്ങളിലെ 36 ഉത്ഭവ ഘട്ടങ്ങളിലുള്ള സ്റ്റാര്‍ട്ടപ്പുകളിലായിരിക്കും പുതിയ ഫണ്ട് കമ്പനി നിക്ഷേപിക്കുക.

മുന്‍നിര പോര്‍ട്ട്‌ഫോളിയോ കമ്പനികളില്‍ 15 മുതല്‍ 20% വരെ ഉടമസ്ഥാവകാശവും തുടര്‍ച്ചയായ നാലു വര്‍ഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥ പുനഃ സജ്ജീകരണത്തിന് വിധേയമാകുന്ന സമയത്താണ് എ വി എഫ് 2 ആരംഭിക്കുന്നതെന്ന് ഇത് സംബന്ധിച്ച് അര്‍ത്ഥം വെഞ്ചര്‍ ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അനിരുദ്ധ് എ.ദമാനി പറഞ്ഞു.

കഴിഞ്ഞ എട്ടു മാസങ്ങളില്‍ ഒരു മാസം ഒഴികെ ഇന്ത്യ പ്രതിമാസം 100 ല്‍ താഴെ പ്രാരംഭ സീഡ് നിക്ഷേപങ്ങള്‍ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് ഒരു ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

മൂലധന അടിത്തറയുടെ 80% ആഭ്യന്തരമായും 20% ആഗോളമായും തന്നെ തുടരും. ഫസ്റ്റ് ക്ലോസിലെ ഫണ്ട് സമാഹരണത്തിലെ 90% ഉം ഇന്ത്യന്‍ എല്‍പികളില്‍ നിന്നും ബാക്കി 10% അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നുമാണ് ലഭിച്ചതെന്നും അദ്ദേഹം അറിയിച്ചു.