24 April 2024 10:42 AM IST
Summary
ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫിയാണ് മത്സരത്തിന് പരിഗണിക്കുന്നത്
ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നിവോട്ട് ചെയ്യുന്നവർക്കായി സെൽഫി മത്സരം.
തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗമായ ആലപ്പുഴ സ്വീപ്പിന്റെ ആഭിമുഖ്യത്തിലാണ് മത്സരം.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയവർക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 21 വയസ്സിൽ താഴെയുള്ളവർ ആയിരിക്കണം.
വോട്ട് രേഖപ്പെടുത്തിയതിനുശേഷം പോളിംഗ് ബൂത്ത് പരിധിയിൽ വച്ചാണ് സെൽഫി എടുക്കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്ന 20 സെൽഫികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സൗജന്യഹൗസ് ബോട്ട് യാത്രയാണ് സമ്മാനം.
ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫിയാണ് മത്സരത്തിന് പരിഗണിക്കുന്നത്.
സെൽഫി ഫോട്ടോ വോട്ടർമാരുടെ ഫേസ് ബുക്കിൽ അക്കൗണ്ടിൽ #election2024_sveepalappuzha ഹാഷ് ടാഗിൽ പോസ്റ്റ് ചെയ്യണം.
ഏപ്രിൽ 26 രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് മത്സര സമയം.
പഠിക്കാം & സമ്പാദിക്കാം
Home
