image

22 Dec 2023 1:58 PM IST

News

കോവിഷീല്‍ഡിന് ശേഷം പുതിയ കോവിഡ് പ്രതിരോധ വാക്‌സിനുമായി സെറം ഇന്‍സ്റ്റിറ്റിയൂട്ട്

MyFin Desk

After CoviShield, Serum Institute with new covid vaccine
X

Summary

  • സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിലവില്‍ കോവിഡ്-19 ന്റെ XBB1 വേരിയന്റിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇറക്കിയിട്ടുണ്ട്
  • സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വാക്‌സിനുള്ള ലൈസന്‍സിനായി അപേക്ഷിക്കാന്‍ തയാറെടുക്കുകയാണ്


ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്രാവിശ്യം ഒമിക്രോണിന്റെ വകഭേദമായ ജെ.എന്‍.1 ആണ് കോവിഡ് കേസുകളിലെ വര്‍ധനയ്ക്ക് കാരണമായിരിക്കുന്നത്.

ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗവും കേരളത്തിലാണ്.

ജെ.എന്‍.1-വേരിയന്റിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുമായി പുനെ ആസ്ഥാനമായുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ ഉടനെത്തുമെന്നാണ് റിപ്പോര്‍ട്ട്.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ വാക്‌സിനുള്ള ലൈസന്‍സിനായി അപേക്ഷിക്കാന്‍ തയാറെടുക്കുകയാണെന്നു ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ ഡിസംബര്‍ 22 ന് റിപ്പോര്‍ട്ട് ചെയ്തു.

സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിലവില്‍ കോവിഡ്-19 ന്റെ XBB1 വേരിയന്റിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ ഇറക്കിയിട്ടുണ്ട്. ഇത് ജെ.എന്‍.1 വേരിയന്റുമായി വളരെ സാമ്യമുള്ളതാണ്.

2020-21 കാലത്ത് കോവിഡ്-19 ഒന്ന്, രണ്ട് തരംഗങ്ങള്‍ ഇന്ത്യയില്‍ വീശിയടിച്ചപ്പോള്‍ കോവിഷീല്‍ഡ് എന്ന പ്രതിരോധ വാക്‌സിന്‍ ഇറക്കിയത് സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയാണ്. അദാര്‍ പുനെവാലെയാണു സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ആസ്ട്ര സെനേക്ക എന്നിവരുമായി സഹകരിച്ചാണു സെറം ഇന്‍സ്റ്റിറ്റിയൂട്ട് കോവിഷീല്‍ഡ് പുറത്തിറക്കിയത്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം, ഇന്ത്യയില്‍ കോവിഷീല്‍ഡ് ഉള്‍പ്പെടെ ഇതുവരെ 220.67 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളതെന്നാണ്.