2 Nov 2023 10:13 AM IST
Summary
ലോകത്തിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളില്‍ രണ്ടാം സ്ഥാനത്താണു ഷാരൂഖിന്റെ സ്ഥാനം
ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്ന് 58-ാം പിറന്നാള്‍.
തന്റെ 58ാം ജന്മദിനം ആഘോഷിക്കാന്‍ മുംബൈയിലെ വസതിയായ മന്നത്തിന് പുറത്ത് അര്‍ദ്ധരാത്രി മുതില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആരാധകരെ ഷാരൂഖ് അഭിവാദ്യം ചെയ്തു.ആരാധകര്‍ക്ക് നന്ദി പറഞ്ഞ് താരം ' എക്‌സ് ' പ്ലാറ്റ്‌ഫോമില്‍ കുറിപ്പും പോസ്റ്റ് ചെയ്തു.
കറുത്ത ടി-ഷര്‍ട്ടും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചാണു നടന്‍ വീടിന്റെ ബാല്‍ക്കണിയില്‍നിന്നും ആരാധകരെ കൈ കൂപ്പി അഭിവാദ്യം ചെയ്തത്.
ഇപ്രാവിശ്യത്തെ ജന്മദിനം താരത്തിന് സന്തോഷിക്കാന്‍ വകനല്‍കുന്നതാണ്. കാരണം 2023 വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ റിലീസ് ചെയ്ത പത്താന്‍ എന്ന ചിത്രം ഹിറ്റായിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു ഷാരൂഖിന് പത്താനിലൂടെ ഹിറ്റ് ലഭിച്ചത്. പിന്നീട് സെപ്റ്റംബര്‍ ഏഴിന് ഇറങ്ങിയ ജവാനും സൂപ്പര്‍ ഹിറ്റായിരുന്നു.
താരത്തിന്റെ വിലയേറിയ ആസ്തികള്‍
സെലിബ്രിറ്റി നെറ്റ് വര്‍ത്തിന്റെ കണക്കനുസരിച്ച്, 2020-വരെ ഷാരൂഖിന്റെ കണക്കാക്കപ്പെടുന്ന ആസ്തി 600 ദശലക്ഷം ഡോളറാണ്. ഇത് ഏകദേശം 5,000 കോടി രൂപയോളം വരും.
2020-നു ശേഷം ഷാരൂഖിന്റെ ആസ്തിയില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2023-ല്‍ ഇതു വരെയായി അദ്ദേഹത്തിന്റെ രണ്ട് സിനിമകള്‍ സൂപ്പര്‍ ഹിറ്റായി. പത്താന്‍ ആഗോളതലത്തില്‍ 1050 കോടി രൂപ ബോക്‌സ്ഓഫീസ് കളക്ഷന്‍ നേടി. ചിത്രത്തിന്റെ ലാഭവിഹിതത്തില്‍നിന്നും 60 ശതമാനം ഷാരൂഖിന് ലഭിക്കുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് ഏകദേശം 200 കോടി രൂപയോളം വരും.
ജവാന്‍ ആഗോളതലത്തില്‍ ബോക്‌സ്ഓഫീസ് കളക്ഷനായി 1,100 കോടി രൂപ കളക്റ്റ് ചെയ്തു.
ലോകത്തിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളില്‍ രണ്ടാം സ്ഥാനത്താണു ഷാരൂഖിന്റെ സ്ഥാനം. സമ്പത്തിന്റെ കാര്യത്തില്‍ ടോം ക്രൂസ്, ജോര്‍ജ്ജ് ക്ലൂണി, റോബര്‍ട്ട് ഡി നിരോ എന്നിവരെക്കാള്‍ മുന്നിലാണ് കിംഗ് ഖാന്‍.
മുംബൈയിലെ കണ്ണായ സ്ഥലമായ ബാന്ദ്രെയില്‍ 2001-ല്‍ 13.32 കോടി രൂപയ്ക്ക് മന്നത്ത് എന്ന ബംഗ്ലാവ് ഷാരൂഖ് സ്വന്തമാക്കി. മന്നത്തിന് ഇന്ന് 200 കോടി രൂപയിലേറെ മൂല്യം വരുമെന്നാണു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഷാരൂഖിന്റെ മറ്റൊരു പ്രധാന ആസ്തിയാണ്. 500 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിയാണിതെന്ന് ബിസിനസ് ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ടോഫഌ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിയല്‍ എസ്റ്റേറ്റിലും ഷാരൂഖിന് നിക്ഷേപമുണ്ട്. ലണ്ടനിലെ പാര്‍ക്ക് ലെയ്‌നില്‍ 180 കോടി രൂപ വിലമതിക്കുന്ന ഒരു വില്ലയുണ്ട്. ദുബായിലെ പാം ജുമൈറയില്‍ ഷാരൂഖിന് 100 കോടി രൂപ വിലയുള്ള ' ജന്നത്ത് ' എന്ന പേരില്‍ വില്ലയുണ്ടെന്ന് ഹൗസിംഗ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഐപിഎല്‍ ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ 55 ശതമാനം ഓഹരിയുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം 780 കോടി രൂപയായിട്ടാണു കണക്കാക്കുന്നത്.
ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്, അബുദാബി നൈറ്റ് റൈഡേഴ്‌സ്, ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സ് എന്നിവയും ഷാരൂഖ് സ്വന്തമാക്കിയിട്ടുണ്ട്. ക്രിക്ക് ടുഡേ പ്രകാരം 740 കോടി രൂപ മൂല്യമുള്ളതാണിത്.
പഠിക്കാം & സമ്പാദിക്കാം
Home
