image

7 Nov 2023 11:12 AM IST

News

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം

MyFin Desk

short film competition for college students
X

കൊച്ചി:മാലിന്യമുക്ത നവകേരളം ക്യാംപെയിന്റെ ഭാഗമായി എറണാകുളം ജില്ലാ ഭരണകൂടം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍, ഹരിത പ്രോട്ടോകോള്‍ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ഷോര്‍ട്ട് ഫിലിം തയാറാക്കേണ്ടത്.

എറണാകുളം ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അര്‍ഹത. നാല് മിനിറ്റ് മുതല്‍ ആറു മിനിറ്റ് വരെയാകണം ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം. വ്യക്തിപരമായോ കൂട്ടായോ മത്സരത്തില്‍ പങ്കെടുക്കാം. ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 10,000 രൂപ, മൂന്നാം സമ്മാനം 5000 രൂപ.

ചിത്രം ഗൂഗിള്‍ഡ്രൈവില്‍ അപ് ലോഡ് ചെയ്ത ശേഷം ലിങ്ക് campaign.jdlsgd@gmail.com എന്ന വിലാസത്തിലേക്ക് 2023 ഡിസംബര്‍ 10നകം അയക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ കളക്ടറുടെ ഫേസ് ബുക്ക് പേജ് സന്ദര്‍ശിക്കാം.